ഇന്ത്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമാക്കിയ പാകിസ്ഥാന് അതിവേ​ഗം മറുപടി നൽകിയതായി സായുധ ഇന്ത്യ

കമാൻഡ് & കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധശാലകള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. നാല് വ്യോമതാവളങ്ങളും രണ്ട് സൈനിക കേന്ദ്രങ്ങളും ഇന്ത്യൻ സേന തകർത്തതായി കേണൽ സോഫിയ ഖുറേഷി അറിയിച്ചു

ഡൽഹി | ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ ഇന്ത്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമാക്കിയ പാകിസ്ഥാന് അതിവേ​ഗം മറുപടി നൽകിയതായി സായുധ സേന. പാകിസ്ഥാനിലെ സാങ്കേതിക സംവിധാനങ്ങൾ, കമാൻഡ് & കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധശാലകള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. നാല് വ്യോമതാവളങ്ങളും രണ്ട് സൈനിക കേന്ദ്രങ്ങളും ഇന്ത്യൻ സേന തകർത്തതായി കേണൽ സോഫിയ ഖുറേഷി അറിയിച്ചു.നിയന്ത്രണ രേഖയിലും അതിർത്തി മേഖലയിലും പാകിസ്താൻ വെടിവെപ്പ് നടത്തി. 26 ഇടങ്ങളാണ് ലക്ഷ്യമിട്ടതെന്ന് കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്താന്റേത് പ്രകോപന നടപടികളാണെന്നും ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്നും കേണൽ സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു .

റഫീഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ എന്നിവിടങ്ങളിലെ വ്യോമ താവളങ്ങൾ ആക്രമിച്ചതായാണ് ഇന്ത്യൻ സായുധ സേന സ്ഥിരീകരിച്ചത്. സുക്കൂറിലെയും ചുനിയയിലെയും പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ, പാസ്രൂരിലെ റഡാർ സൈറ്റ്, സിയാൽകോട്ട് വ്യോമയാന താവളം എന്നിവയും ഇന്ത്യ ലക്ഷ്യമിട്ടതായി കേണൽ അറിയിച്ചു.പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലോയിറ്ററിങ് അമ്യൂണിഷൻ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോ​ഗിച്ചായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഇന്ത്യ ഇവ നിർവീര്യമാക്കി. 26 ലധികം സ്ഥലങ്ങളിൽ പാകിസ്ഥാൻ വ്യോമമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഉധംപൂർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങൾക്ക് പാക് ആക്രമണങ്ങളിൽ കേടുപാടുകൾ വന്നുവെന്നും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും കേണൽ അറിയിച്ചു. പുലർച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി പാകിസ്ഥാൻ അതിവേഗ മിസൈലുകൾ ഉപയോഗിച്ചതായും കേണൽ സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു

You might also like

-