കാറോടിച്ചത് അര്ജുന് തന്നെ; ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച്
വാഹനത്തിന് 120 കിലോമീറ്ററില്‍ കുറയാതെ വേഗതയുണ്ടായിരുന്നു. നടന്നത് അപകട മരണമാണെന്ന് കാണിച്ച് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്ജുന് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നേരത്തെ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഫോറന്സക് സ്ഥിരീകരിച്ചു.
വാഹനത്തിന് 120 കിലോമീറ്ററില്‍ കുറയാതെ വേഗതയുണ്ടായിരുന്നു. നടന്നത് അപകട മരണമാണെന്ന് കാണിച്ച് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ദുരൂഹത ഉയര്‍ത്തിയ സാക്ഷിമൊഴികള്‍ക്ക് തെളിവുകളില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അര്‍ജുനനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തേക്കും.