കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വച്ച് നാഗനാക്കി മർദ്ധിച്ചു അർജുൻ ആയങ്കി

ർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അർജുൻ തനിക്കേറ്റ മർദനത്തിന്റെ കാര്യം കോടതിയിൽ പറഞ്ഞത്.

0

കൊച്ചി :കസ്റ്റംസ് തന്നെ മർദിച്ചെന്ന് അർജുൻ ആയങ്കി കോടതിയിൽ. രണ്ടാം ദിവസമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ നഗ്നനാക്കി മർദിച്ചതെന്ന് അർജുൻ ആയങ്കി കോടതിയിൽ മൊഴി നൽകി.സിസിടിവി ഉണ്ടായിരുന്നില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വച്ചാണ് മർദിച്ചതെന്ന് അർജുൻ മൊഴി നൽകി. പരാതി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അർജുൻ തനിക്കേറ്റ മർദനത്തിന്റെ കാര്യം കോടതിയിൽ പറഞ്ഞത്.

അതേസമയം, അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം. സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ ആയി സ്വയം പ്രഖ്യാപിച്ച് യുവാക്കളെ ആകർഷിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് കസ്റ്റഡി റിപ്പോർട്ടിൽ കസ്റ്റംസ് പറയുന്നു. പിന്നീട് ഈ യുവാക്കളെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കരിപ്പുര്‍ സ്വര്‍ണക്കടത്തിന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പരോളില്‍ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണിച്ച് യുവാക്കളെ ആകര്‍ഷിച്ചു. സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. അടുത്ത ദിവസം ഷാഫിയേയും അര്‍ജുന്‍ ആയങ്കിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.

അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അര്‍ജുന്‍ ആയങ്കി നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.

 

 

You might also like

-