അരികൊമ്പൻ വീണ്ടും പെരിയാർ വന്യ ജീവി കേന്ദ്രത്തിൽ തിരിച്ചെത്തി
കഴിഞ്ഞ ദിവസം പെരിയാർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി.
മൂന്നാർ | അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെയാണ് തമിഴ്നാടിലെ മേഘമലക്ക് സമീപം മണലാർ തേയില തോട്ടത്തിൽ അരിക്കൊമ്പൻ എത്തിയത്. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൊമ്പനെ ജനവാസ മേഖലക്ക് അകത്തേക്ക് കടക്കാതെ തടഞ്ഞു. രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം പെരിയാർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതിർത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഇവിടുത്തെ വനത്തിനുള്ളിൽ ഉണ്ടെന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഈ ഭാഗത്തെ വനത്തിൽ നിന്നും പുറത്തിറങ്ങിയാൽ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്
അവസാനം ലഭിക്കുന്ന വിവരം അനുസരിച്ച് അരിക്കൊമ്പന്‍ കേരളത്തിലെ പെരിയാര്‍ റേഞ്ചിലെ വനമേഖലക്കുള്ളിലേക്ക് തിരികെ പ്രവേശിച്ചതായാണ് വിവരം റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം വീണ്ടും പെരിയാർ വന്യജീവി സംഘെതത്തിലേക്ക് എത്തിയതായി വനം വകുപ്പ്സ്ഥിതികരിച്ചട്ടുണ്ട് . ഇന്നലെ തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റ് ഭാഗത്തേക്ക് എത്തിയ കൊമ്പന്‍ രാത്രിയോടെയാണ് കേരളത്തിലേക്ക് കടന്നത്. നാല് ദിവസം കൊണ്ട് 40 അരികൊമ്പൻ കിലോമീറ്ററിലധികം സഞ്ചരിച്ചാണ് വിവരം . തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് വിവിധ സംഘങ്ങളായി നിരീക്ഷിച്ചിരുന്നു
അരികൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിനടുത്താണ് വനം വകുപ്പ് ഇറക്കി വിട്ടത് . ആനയെ ഇറക്കി വിട്ട പ്രദേശത്തെ മംഗളദേവി ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വനപാലകരെ നിയോഗിച്ചിരുന്നു. ക്ഷേത്ര പരിസരത്തേക്ക് എത്തിയാല്‍ ആവശ്യമെങ്കില്‍ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഉത്സവത്തിന് എത്തുന്ന പശ്ചാത്തലത്തിലാണ് ആനയെ കൂടുതല്‍ നിരീക്ഷിക്കുന്നത്. കട്ടിൽ ആളുകൾ കൂടുതൽ എത്തിയത് കൊണ്ടാകാം അരികൊമ്പൻ പ്രദേശത്തുനിന്നും കൂടുതൽ ദൂരം താണ്ടാൻ കാരണമെന്നാണ് വനം വകുപ്പ് കരുതുന്നത് .