‘അരിക്കൊമ്പന്‍” ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട ആന വീണ്ടും തകര്‍ത്തു
ആന്റണി എന്നയാളുടെ റേഷന്‍കട 26 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11 തവണ ആന ഈ റേഷന്‍കട തകർത്ത് അരിയടക്കമുള്ളവ ഭക്ഷിക്കുകയും റേഷൻ കടക്ക് വാൻ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
മൂന്നാർ ,ഇടുക്കി | ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട ആന വീണ്ടും തകര്‍ത്തു.കാട്ടാനകളെ ജനവാസമേഖലയിൽ നിന്നും തുരുത്തണമെന്നു ആവശ്യപ്പെട്ടു പോപ്പാറയിൽ നാട്ടുകാർ കൊച്ചി -ഡിണ്ടിഗൽ ദേശിയ പാത ഉപരോധിച്ചുകൊണ്ടിരിക്കുകയാണ് ‘അരിക്കൊമ്പന്‍’ എന്നറിയപ്പെടുന്ന,റേഷൻ കടകൾ തകർത്ത് അരി തിന്നുന്നത് പതിവാക്കിയ അരികൊമ്പൻ എന്ന ആനയാണ് റേഷന്‍ കട തകർത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ ബഹളംവെച്ച് ആനയെ ഓടിച്ചു.പത്തുദിവസത്തിനിടെ നാലാംതവണയാണ് ആന ഈ റേഷന്‍കട ആക്രമിക്കുന്നത്. റേഷന്‍കട തകര്‍ത്തശേഷം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതാണ് ആനയുടെ രീതി. ആന്റണി എന്നയാളുടെ റേഷന്‍കട 26 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11 തവണ ആന ഈ റേഷന്‍കട തകർത്ത് അരിയടക്കമുള്ളവ ഭക്ഷിക്കുകയും റേഷൻ കടക്ക് വാൻ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.റേഷന്‍കടയെ ലക്ഷ്യംവെച്ച് ആനയുടെ ആക്രമണം തുടര്‍ക്കഥയായതോടെ ഇവിടത്തെ ഭക്ഷ്യവസ്തുക്കള്‍ മറ്റൊരിടത്തേക്ക് നീക്കിയിരുന്നു. അതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ കട വലിയതോതില്‍ തകർക്കപ്പെട്ടിട്ടുണ്ട്.
റേഷന്‍കടയുടെ ചുമര്‍ പൊളിച്ച് അരിച്ചാക്ക് പുറത്തേക്കെടുത്ത് ഇതു കഴിച്ച ശേഷം തിരിച്ചുപോവുന്നതാണ് ആനയുടെ രീതി. ഇതിനാല്‍ത്തന്നെ അരിക്കൊമ്പന്‍ എന്നാണ് നാട്ടുകാര്‍ ഈ ആനയ്ക്കു നല്‍കിയ പേര്. രണ്ടാഴ്ച മുന്‍പും ആന നാട്ടിലിറങ്ങി രണ്ട് വീടുകള്‍ നശിപ്പിച്ച് അരിയെടുത്ത് ഭക്ഷിച്ചിരുന്നു. അതും ഈ ആനതന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, ആന ആളുകള്‍ക്കെതിരെ ഇതുവരെ അക്രമം നടത്തിയിട്ടില്ല. എങ്കിലും അരി കഴിക്കുന്നതിനായി ആന വീടുകള്‍ തകർക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ത്തന്നെ പ്രദേശവാസികള്‍ ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തി. ഈ അവസ്ഥയില്‍ റേഷന്‍ കട നടത്താന്‍ പ്രയാസപ്പെടുകയാണെന്ന് കടയുടമ ആന്‍റണി പറഞ്ഞു. കഴിഞ്ഞ ദിവസം വനംവകുപ്പ് വാച്ചറെ കാട്ടാന കൊലപ്പെടുത്തിയത് ഇതേ സ്ഥലത്താണ്
വന്യ മൃഗങ്ങളുടെ ആക്രമണം കഴിഞ്ഞ കാലത്തേ അപേക്ഷിച്ചു വൻതോതിൽ സംഥാനത്തു വർധിച്ചു കൊണ്ടിരിക്കുകയാണ് ,2017 – 18 കാലയളവിൽ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് 98 പേര് മരിച്ചു 649 പേർക്ക് കടിയേറ്റു പാമ്പുകടിയേറ്റ് ഇക്കാലയളവിൽ 15 കന്നുകാലികൾ ചത്തു ,2016 -17 വർഷത്തിൽ 88 പേരാണ് മരിച്ചത് 324 പേർക്ക് പാമ്പുകടിയേറ്റു 16 വളർത്തുമൃഗങ്ങൾ ചത്തു ,2017 -18 കാലയളവിൽ കാട്ടാനയുടെ ആക്രമണത്തിൽ 21 പേര് മരിച്ചു 45 പേർക് പരിക്കേറ്റു 166 വലത്തു മൃഗങ്ങൾ ചത്തു കൃഷിയും വസ്തുവകകളും നഷ്ടപ്പടുത്തതുമായിബന്ധപെട്ട് 30236 കേസ്സുകൾ റിപ്പോർട്ടുചെയ്തു.2015 – 2016 കാലയളവിൽ കാട്ടാനയുടെ ആക്രമണത്തിൽ 12 പേര് മരിച്ചു .18 പേർക് പരിക്കേറ്റു 31 വളർത്തു മൃഗങ്ങൾ ചത്തു .2017 -18 കാലയളവിൽ കാട്ടുപന്നിയുടെ അകാരമാണത്തിൽ 3 പേര് മരിച്ചു 103 പേർക്കു പരിക്കേറ്റു ഭൂമിയും മറ്റു വസ്തുവകളായും നശിപ്പിച്ചതിൽ 1194 കേസുകൾ രജിസ്റ്റർ ചെയ്തു 2015 -16 ൽ കാട്ടുപന്നി ആക്രമിച്ചു 4 പേര് മരിച്ചു 56 പേർക്ക് പരിക്കേറ്റു 1339 കേസ്സുകൾ രജിസ്റ്റർ ചെയ്തു .2017 -18 ൽ കാട്ടുപോത്തിന്റെ അകാരണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി 3 പേർക്ക് പരിക്കേറ്റു2017 -18 ൽ കടുവയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി 12 പേർക്ക് പരിക്കേറ്റു വസ്തുക്കൾ നശിപ്പിച്ചതുമായി ബന്ധപെട്ട് 190 കേസ്സുകൾ റിപ്പോർട് ചെയ്തു , 2017 -18 ൽ പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു 192 വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടമായി ,2017 -18 കാലയളവിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ 7,229 ഏറ്റുമുട്ടലുകൾ ഉണ്ടായപ്പോൾ 9333 നഷ്ടപരിഹാരത്തിനായി അപേക്ഷകരാനുണ്ടായിരുന്നത് ,ഇതിൽ 6304 കേസ്സുകൾ വന്യമൃഗ ആക്രമണങ്ങൾ ഉണ്ടായത് വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും മറ്റുള്ളവ നാട്ടുപുറങ്ങളിലെ ജനവാസകേന്ദ്രങ്ങളിലുമാണ്
വന്യമൃഗ ശല്യംഏറ്റവും കൂടുതൽ രൂക്ഷമായിട്ടുള്ളത് ഇടുക്കി വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് .മുൻകാലങ്ങളെ അപേക്ഷിച്ചു മനുഷ്യരും മൃഗങ്ങളുവും തമ്മിലുള്ള ശത്രുത വർദ്ധിക്കാൻ കാരണം . കാട്ടിലേക്കുള്ള മനുക്ഷ്യരുടെ കടന്നുകയറ്റവും വളമേഖലകളിലെ ട്രാക്കിങ് മാണ് ,മറ്റൊരു പ്രധാനകാരണം വന്യമൃഗങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനയാണ്.നിലവിലെ കണക്കുകൾ പ്രകാരം നമ്മുടെ കാടുകളിൽ 190 കടുവകളും 7490 ആനകളും 48034 കാട്ടുപന്നികളും 17860 കാട്ടുപോത്തുകളും ഉണ്ടന്നാണ്കണക്ക് . 2002 നെ അപേക്ഷിച്ചു വന്യമൃഗങ്ങളുടെ എണ്ണം സംസ്ഥാനത്തെ കാടുകളിൽ പത്തിരട്ടിയെങ്കിലുംവർദ്ധിച്ചതായാണ് കണക്ക് .
ഇടുക്കിയിലും വയനാട്ടിലും പട്ടണ പ്രദേശങ്ങളിൽപോലും കാട്ടാന ഇറങ്ങുന്നത് പതിവായി മുന്നാർ ചിന്നക്കനാൽ ,പൂപ്പാറ ,പട്ടണത്തിൽ വൈകിട്ട് അഞ്ചുമണി കഴിഞ്ഞാൽ കാട്ടാന കൂട്ടാമായി എത്തുന്നത് പതിവ് കാഴ്ചയാണ് വൈകിട്ട് എത്തുന്ന കാട്ടാന കാട്ടിലേക്ക് പോകുന്നത് രാവിലെ ഒൻപതു മാണിയോട് കൂടിയാണ്. ഇതിനിടെ മുന്നാറിൽ പാവപെട്ട തോട്ടം തൊഴിലാളികൾ നട്ടെതെല്ലാം തിന്നു തീർക്കുന്നു . കടകൾ തകർത്ത് പഴവും പച്ചക്കറികളും പലവ്യഞ്ചങ്ങളും തിന്നു നശിപ്പിക്കുന്നു.ഇത്രയേറെ വന്യ മൃഗശല്യം മനുഷ്യർക്കുണ്ടായിട്ടും നാട്ടിലിറങ്ങുന്ന വന്യമൃഗണങ്ങളെ കണ്ടു രസിച്ചു ചിത്രം മൊബൈൽ പകർത്തി പട്ടണ മധ്യത്തിലെ സർക്കാർ മന്ദിരങ്ങളിലേക്ക് മടങ്ങുന്ന വനം വകുപ്പ് ജീവനക്കാരെമാത്രമാണ് മുന്നാറിൽ കാണാനൊള്ളു
മനുക്ഷ്യരുടെ വന്യമൃഗങ്ങളുടേയും നിലനില്പാണ് ഇവിടെ ആധാരമാകേണ്ടത് .അതിന് മൃഗങ്ങൾക്ക് വിവേകിയമനുഷ്യർ ആവാസവ്യവസ്ഥ ഒരുക്കുകയും അങ്ങോട്ടേക്ക് കടന്നുകയറാതിരിക്കുകയും വേണം . ഇവറ്റകൾ നാട്ടിലിറങ്ങാതെയും നാട്ടിലിറങ്ങിയാൽ അവയുടെ ആവാസവ്യവസ്ഥയിലേക്ക് മടക്കി അയക്കാൻ ഇതിനായി ചുമതലപെടുത്തിയിട്ടുള്ള വനപാലകർ ഉത്തരവാദിത്വം നിറവേറ്റുകയും വേണം . നിവർത്തികെട്ടൽ ഏതൊരു ദുർബലനായ മനുഷ്യനും ചേര്ത്തുനിൽക്കും പലക്ടുണ്ടായത് അത്തരമൊരു ചെറുത്തുനിൽപ്പാണ് .സോളർ വേലികളും, വനമേഖലകളും ജനവാസകേന്ദ്രങ്ങളും തമ്മിൽ വേർതിരിക്കാൻ കിടങ്ങുകളും തീർത്താൽ ഒരളവുവരെ വന്യമൃഗങ്ങളെ തുരത്താനാകും . പ്രകൃതി സംരക്ഷണ ഉറപ്പാക്കുന്ന ജൈവവേലികളും വന്യമൃഗങ്ങളെ തുരത്താൻ മതിയാവുന്നതാണ് . കാട്ടാന പന്നിക്കൊരുക്കിയ കെണിയിൽ പെട്ടത് ദാരുണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വനവകുപ്പാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്