അരിക്കൊമ്പൻ കേസ് ,കോടതി നടപടികളിൽ ദൂരൂഹത. കർഷക സംഘടനാ നേതാക്കൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിനൽകി

അരികൊമ്പൻ മിഷൻ തടസ്സപെടുത്തികൊണ്ട് ഉണ്ടായ കോടതിയുടെ വിധിയുണ്ടായ ദിവസം രാവിലെ ഹർജി എത്തുകയും രാത്രി കോടതി അത് പരിഗണിക്കുകയും മനുഷ്യജീവന് വിലകല്പിക്കാതെ ഉത്തരവിട്ട നടപടിയിൽ ദൂരൂഹതയുണ്ടെന്നാണ് കർഷക സംഘടനകൾ ചിഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്

0

കൊച്ചി| അരിക്കൊമ്പൻ കേസ് കോടതി നടപടികളിൽ ദൂരൂഹത ആരോപിച്ചു കർഷക സംഘടനകൾ ഹൈ കോടതിയിലേക്ക് മാർച്ച് നടത്തി . സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചെറുതുവലുതുമായ 70 ലധികം സംഘടനകളാണ് . ഇത് സംബന്ധിച്ച പരാതിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി അറിയിച്ചത് . രാവിലെ 10 മണിയോടെ സംസ്ഥാനത്തിന്റെ പതിനാലു ജില്ലകളിൽനിന്നും എത്തിയ പ്രവർത്തകർ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിച്ച ശേഷം ഹൈ കോടതിയിലേക്ക് പ്ളേക്കാർഡുകൾ ഏന്തി മൗനമായി കോടതിയിലേക്ക് നീങ്ങുകയായിരുന്നു ഹൈക്കോടതി പരിസരത്തു വച്ച് മാർച്ച് പോലീസ് തടഞ്ഞു.

അരികൊമ്പൻ മിഷൻ തടസ്സപെടുത്തികൊണ്ട് ഉണ്ടായ കോടതിയുടെ വിധിയുണ്ടായ ദിവസം രാവിലെ ഹർജി എത്തുകയും രാത്രി കോടതി അത് പരിഗണിക്കുകയും മനുഷ്യജീവന് വിലകല്പിക്കാതെ ഉത്തരവിട്ട നടപടിയിൽ ദൂരൂഹതയുണ്ടെന്നാണ് കർഷക സംഘടനകൾ
ചിഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത് .1972 ലെ വന്യജീവി സംരക്ഷണ നിയമം 11 എ പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഉപയോഗിച്ച് മനുഷ്യ ജീവനും കൃഷിക്കും ആപത്തുണ്ടാക്കുന്ന വന്യ മൃഗങ്ങളെ കൊല്ലുന്നതിനും മയക്കവെടിവച്ചു മറ്റൊരിടത്തേക്ക് മാറ്റുന്നതിനും അധികാരമുണ്ട് . ഈ അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാർ തുടങ്ങി വച്ച നടപടിയാണ് കോടതിതടഞ്ഞത് . ഇത് സംസ്ഥാന സർക്കാറിന്റെ അധികാരത്തിനുമേൽ കോടതിനടത്തിയിട്ടുള്ള കടന്നുകയറ്റമാണെന്നു കർഷക സംഘടനകളുടെ പരാതിയിലുണ്ട്

കോടതി രണ്ടാമതും കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ അരികൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാന നടത്തിയിട്ടുള്ള അതിക്രമങ്ങൾ വിവരിക്കുന്നുണ്ട് . പ്രദേശത്തു 34 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു നിരവധി കെട്ടിടങ്ങളും കൃഷിയിടങ്ങളും നശിപ്പിച്ചിട്ടുണ്ടെന്നും പറയുന്ന വിശദമായ റിപ്പോർട്ട് കോടതിയിൽ,സമർപ്പിച്ചുവെങ്കിലും .ഇത് ഒന്നും പരിഗണിക്കാതെ കോടതി ഹർജിക്കാരനെ മാത്രം കേട്ട് വീണ്ടു ഉത്തരവു പുറപ്പെടുവിക്കുകയാണ് ഉണ്ടായതെന്നും .മാത്രമല്ല ആനയെ നിരീക്ഷിക്കാനായി വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചതിലും ദൂരൂഹതയുണ്ടെന്നും കർഷക സംഘടനകൾ പരാതിയിൽ പറയുന്നു .സംസ്ഥാന സർക്കാരിന്റെയോ കേസിൽ കക്ഷിചേർന്നിട്ടുള്ള ഗ്രാമ പഞ്ചായത്തുകളുടെയോ ആവശ്യം കോടതി പരിഗണിച്ചില്ലന്നും . ആനയെ നിരീക്ഷിക്കാനുള്ള സമതിയെ തിരഞ്ഞെടുത്തതിലും ദൂരൂഹതയുണ്ടെന്നും .സമതി അംഗങ്ങളെ നിയമിച്ചത് ഇത് മാനദണ്ഡം പാലിച്ചല്ല തെരെഞ്ഞെടുത്തുട്ടുള്ളതെന്നും . ഇവർപരാതിയിൽ ചൂണ്ടികാണിക്കുന്നു മാത്രമല്ല അരികൊമ്പനെ നിരീക്ഷിക്കാനുള്ള സമതി വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം നിരീക്ഷിക്കാനുള്ള ഒരു സ്ഥിരം സമതിയായിരിക്കും എന്നുള്ള കോടതി പ്രഖ്യപനം സംസ്ഥാന സർക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും മാണെന്നും . മൃഗസ്നേഹികളും . വനം വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയിൽ മനുഷ്യന്റെ അവകാശങ്ങൾ പറയാൻ ജനപ്രതിനിധികളോ മനുഷ്യാവകാശ പ്രവർത്തകരോ ഇല്ലാ എന്നും കർഷക സംഘടനകളുടെ പരാതിയിൽ പറയുന്നു

കൂടാതെ ഈ കേസ് അടിയന്തിരമായി രാത്രിയിൽ പരിഹനിക്കാനുണ്ടായ അടിയന്തര സാഹചര്യം നിയമവിരുദ്ധമാണോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിനെ സമീപിച്ചത് . വിവിധ സംഘടനകളെ പ്രതിനിധികരിച്ച് റസാക്ക് ചൂരവേലി , വി ബി രാജൻ ,ജോസ്‌കുട്ടി ഒഴുകയിൽ സണ്ണി പൈമ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു

.അതിജീവന പോരാട്ട വേദി , രാഷ്ട്രീയ കിസാൻ മഹാ സംഘ് , കളരിക്ക് പുറത്ത്, ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ നേതൃത്തത്തിലാണ് 70 ത്തോളം കർഷക സംഘടനകളുടെ നേതാക്കളാണ് ഹൈ കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചത് .ഇത് ആദ്യമായാണ് എത്ര
അധികം സ്വതന്ത്ര കർഷക സംഘടനകൾ ഒരുമിച്ചു കോടതി നടപടികളിൽ അവിശ്വസം രേഖപ്പെടുത്തി രംഗത്തുവരുന്നത്

അതേസമയം ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ ഈയാഴ്ച പിടികൂടിയേക്കില്ല. പൊതു അവധി ദിവസങ്ങളിൽ ആനയെ പിടികൂടേണ്ടെന്നാണ് ധാരണ. ഈസ്റ്റർ അവധിക്കുശേഷം ദൗത്യം നടപ്പാക്കിയേക്കുമെന്നാണ് വിവരം. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനായിരുന്നു കോടതിയുടെ ഉത്തരവ്.
മാത്രമല്ല, ആധുനിക സംവിധാനമുള്ള റേഡിയോ കോളർ വനംവകുപ്പിന്റെ കൈവശമില്ല. അസമിൽ നിന്ന് റേഡിയോ കോളർ എത്തിക്കാനും സമയമെടുക്കും. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ചു വിടാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ആനയെ പിടികൂടി ആന ക്യാംപിലിടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

You might also like

-