കലിപ്പ് തീരാതെ അരിക്കൊമ്പന്‍ ,…മേഘമലയിലെ ജനവാസകേന്ദ്രത്തിൽ എത്തിയ അരികൊമ്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു .

120 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0

തമിഴ്നാട് /തേനി | പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇന്നലെ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തി.തേനി ജില്ലയിലെ മേഘമലയിലെ ജനവാസകേന്ദ്രത്തിൽ എത്തിയ അരികൊമ്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു . ആനയെ തുരുത്താൻ തമിഴ്നാട് പോലീസും വനപാലകരും പ്രദേശത്തു 24  മണിക്കൂറും ജാഗ്രതപാലിക്കുന്നുണ്ട് .  ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും വനപാലകരും ചേർന്നാണ് കാട്ടിലേക്ക് തുരത്തിയത് . അരികൊമ്പൻ വനം വകുപ്പിന്റെ ജീപ്പ് നശിപ്പിച്ചതായും പ്രദേശത്ത് നിരോധാജ്ഞ പുറപ്പെടുവിച്ചതായും വാർത്തകൾ വന്നായിരുന്നു എന്നാൽ വർത്തകൾക്ക്  ഇത്തരം അടിസ്ഥാനമില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.ജനവാസ മേഖലയില്‍ എത്തിയ ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തിരികെ തുരത്തിയത്. മണലൂര്‍ ഭാഗത്തെ തോട്ടം മേഖലയിലെ തൊഴിലാളികളും ഇതോടെ കടുത്ത ആശങ്കയിലാണ്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ കടക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങളുടെ ആശങ്ക.

കഴിഞ്ഞ ദിവസം മേഘമലയ്ക്ക് സമീപം രാജപാളയത്തിനടുത്ത് ശ്രീവില്ലിപുത്തൂരിലെ ജലാശയത്തിൽ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്നു നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മേഘമലയ്ക്ക് താഴ്‌വാരത്ത് തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ താമസിക്കുന്നുണ്ട്. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആന വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.അതേസമയം അക്രമകാരിയായ കാട്ടാന തമിഴ്‌നാട്ടിലെത്തിയതിനെതിരെ കേരളത്തിനെതിരെ പ്രതിക്ഷേധവുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട് .

You might also like

-