“ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ല,മൂന്ന് കത്തുകൾ ഗവർണർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു

മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തിയും ഇതേ ആവശ്യം ഉന്നയിച്ചതായും ഗവർണർ പറഞ്ഞു."ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലാ

0

തിരുവനന്തപുരം | ഭീഷണിപ്പെടുത്തി കാര്യങ്ങൾ നടത്തി എടുക്കാമെന്ന് കരുതണ്ടെന്നും, ഇതിനപ്പുറം നേരിട്ടയാളാണ് താനെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കുന്നതിനായി മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും ഗവർണർ ഉന്നയിച്ചു. ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ചത് ഉൾപ്പടെ മൂന്ന് കത്തുകൾ ഗവർണർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തിയും ഇതേ ആവശ്യം ഉന്നയിച്ചതായും ഗവർണർ പറഞ്ഞു

“ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലാ…
സ്വന്തം കേസില്‍ വിധി പറയാന്‍ ആരേയും അനുവദിക്കില്ല. ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലാ മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമന വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ ജില്ലയാണ് കണ്ണൂര്‍. അതിനാല്‍ അഭിപ്രായത്തിന് വെയിറ്റേജ് നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ നിയമനത്തിനായി ഒരു നടപടിക്രമത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.’ പിന്നീട് വിഷയത്തില്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു

കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ അത് തടയാൻ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായ കെ കെ രാഗേഷ് തടഞ്ഞതായും ഗവർണർ ആരോപിച്ചു. പ്രതിഷേധം ഇന്‍റലിജൻസ് അറിഞ്ഞില്ലേ. കേസ് രജിസ്റ്റർ ചെയ്യരുതെന്ന് നിർദേശമുണ്ടായി. റിപ്പോർട്ട് തേടിയപ്പോൾ വി സി നൽകിയ മറുപടി ഞാൻ സെക്യൂരിറ്റി എക്സ്പെർട്ട് അല്ല എന്നാണ് വി സി പറഞ്ഞു.

സെക്ഷൻ 124 IPC പ്രകാരം ഗവർണർക്കെതിരേയുള്ള കൈയേറ്റ ശ്രമം ക്രിമിനൽ കുറ്റമാണ്. ഏഴു വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം. ഇതു വരെ നടപടിയുണ്ടായില്ല. കണ്ണൂരിൽ 100 ൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. പൊലീസ് അതു തടയാൻ ശ്രമിച്ചു. എന്നാൽ കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്നും ഗവർണർ ആരോപിച്ചു

ഇർഫാൻ ഹബീബ് അനുവദിച്ചതിലും കൂടുതൽ സമയം സംസാരിച്ചതായി ഗവർണർ പറഞ്ഞു. ‘വിഷയത്തിൽ ഊന്നിയല്ല ഇർഫാൻ ഹബീബ് സംസാരിച്ചത്. സി ഐ എ യെ കുറിച്ചാണ് സംസാരിച്ചത്. ഓരോ തവണയും എന്നെ നോക്കി. ഞാൻ പ്രതികരിക്കണമെന്ന് അവർ പറയുകയായിരുന്നു. 95 മിനിട്ട് എനിക്ക് കാത്തിരിക്കേണ്ടി വന്നു’- ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ചരിത്ര കോൺഗ്രസിനിടെയുള്ള വീഡിയോ ദൃശ്യം വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിക്കുകയും ചെയ്തു.വിവാദബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുമ്പോൾ സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധി. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്റെയും തീരുമാനം.

ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്ന് ഇന്ന് കൂടുതൽ വ്യക്തമായി തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബില്ലിൽ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ നിലപാടും ബിജെപിയുടെ പിന്തുണയും ഗവര്‍ണര്‍ക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാൽ അതിൽ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ്വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം ചോദിക്കാറുമുണ്ട്. എന്നാൽ ഇതുവരെയുള്ള പതിവു വച്ച് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകപ്പിന്‍റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ വിലയിരുത്താം. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കിൽ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.

ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സര്‍ക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും. സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാൻ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളൻ കേസിലെ സൂപ്രീംകോടതി വിധി അടക്കം ഇക്കാര്യത്തിൽ അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകൂട്ടൽ . ഗവര്‍ണറുടെ അസാധാരണ വാര്‍ത്താ സമ്മേളനത്തോടെ സമായ സാധ്യതകളെല്ലാം അടഞ്ഞ സ്ഥിതിക്ക് അടിക്ക് തിരിച്ചടി എന്നമട്ടിൽ തുടര്‍ന്ന് പോകാമെന്ന നിലപാടിലാണ് ഇടതുമുന്നണിയും.

You might also like

-