“വയനാട്ടുകാരുടെ ആവശ്യങ്ങളിലെല്ലാം ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകുന്നു”കാട്ടാന ആക്രമണങ്ങളിൽ മരിച്ച ആളുകളുടെ വീടുകൾ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോൾ, ബത്തേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. കാട്ടാനയുടെ ആക്രണത്തിൽ പരുക്കേറ്റ കാരേരി കോളനി ശരത്തിനെയും ഗവർണർ സന്ദർശിച്ചു.

0

മാനന്തവാടി| വയനാട്ടിൽ കാട്ടാന ആക്രമണങ്ങളിൽ മരിച്ച അജീഷിന്റെയും പോളിന്റെയും കുടുംബങ്ങൾ സന്ദ‍ർ‌ശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ ദിവസങ്ങളിൽ യാത്രയിലായിരുന്നെന്നും വൈകിയാണ് വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ ​ഗൗരവം മനസ്സിലാക്കിയതെന്നും ​ഗവർണർ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉണ്ടായത് നികത്താനാവാത്ത നഷ്ടമാണ്. വന്യജീവി ആക്രമണ ഭീഷണി പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ​ഗവർണർ വ്യക്തമാക്കി

‘വന്യ ജീവി ആക്രമണം ബാധിക്കപ്പെട്ട മനുഷ്യരെ ആശ്വസിപ്പിക്കലാണ് ഇന്നത്തെ സന്ദർശന ലക്ഷ്യം. പ്രശ്ന പരിഹാരത്തിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. അക്രമം ഒന്നിനും പരിഹാരമാവില്ല. സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ പോകാതെ പരിഹാരം കാണാൻ ശ്രമിക്കണം. ഇവിടെ അതുണ്ടായില്ല. വയനാട്ടുകാരുടെ ആവശ്യങ്ങളിലെല്ലാം ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകുന്നു’ ​ഗവർണർ പറഞ്ഞു.കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോൾ, ബത്തേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. കാട്ടാനയുടെ ആക്രണത്തിൽ പരുക്കേറ്റ കാരേരി കോളനി ശരത്തിനെയും ഗവർണർ സന്ദർശിച്ചു.

മാന്തവാടി ബിഷപ് ഹൗസിൽ ഗവർണ്ണർ കർഷക സംഘടനാ നേതാക്കളും വ്യാപാരി വ്യവസായി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി . യോഗത്തിൽ മനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സർക്കാരിനെതിരെ തുറന്നടിച്ചു . പുൽപള്ളി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. യുവതി യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാൻ നിൽക്കുന്നവരാണ്. കേസ് അവരുടെ ഭാവി ഇല്ലാതാക്കും. കേസെടുത്താൽ ഇപ്പോൾ വയനാട് നേരിടുന്ന പ്രശ്നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു. സർക്കാർ ഇക്കാര്യത്തില്‍ അവധാനത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

. സർക്കാർ ഇടപെടലുകൾക്ക് വേഗം പോരാ എന്ന് മാനന്തവാടി ബിഷപ്പ് പറഞ്ഞു. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമായി ഇടപെടുന്നില്ല എന്നും ബിഷപ്പ് ആരോപിച്ചു. വിഷയത്തില്‍ ഗവര്‍ണറോടും ബിഷപ്പ് പരാതി അറിയിച്ചു. ഇതിനിടെ, പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധുവിന്‍റെ പരാമര്‍ശത്തിനും ബിഷപ്പ് മറുപടി നല്‍കി. പരാമര്‍ശം വിവാദമായതിന് പിന്നാലെ ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപി മധു വിശദീകരിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്‍റിന് അവരുടെ നിലപാട് അവരുടെ നിലപാട് ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു. അവരുടെ നിലപാട് അവര്‍ക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ നിലപാടുണ്ടെന്നും പ്രാദേശിക നേതാവിന്‍റെ വാക്കിന് ആ വിലയെ നല്‍കുന്നുള്ളുവെന്നും ബിഷപ്പ് തുറന്നടിച്ചു.

You might also like

-