ഛത്തീസ്ഗഢ് മോഡലിൽ ആർ എസ് എസ് താൽപര്യങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നു :സലീം മടവൂർ
ഛത്തീസ്ഗഢിലെ തന്നെ ബിലാസ്പൂരിലെ പണിറ്റ് സുന്ദർലാൽ ശർമ ഓപൺ യൂനിവേഴ്സിറ്റിയുടെ വിസിയായി ബിജെപി അനുഭാവിയായ വാൻസ് ഗോപാൽ സിംഗിനെ നിയമിച്ചതും കോൺഗ്രസ് സർക്കാരിന് തലക്ക് മുകളിലൂടെയാണ്
കോഴിക്കോട് | കണ്ണൂർ യൂണിവേഴ്സിറ്റി വി സി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണറെ വിമർശിച്ച് എൽ.ജെ.ഡിബി.ജെ.പി സമ്മർദ്ദത്തിൽ ഗവർണർക്ക് താളം തെറ്റുന്നു വെന്ന് ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു .വി സി നിയമനങ്ങളിൽ ഛത്തീസ്ഗഢ് മോഡലിൽ ആർ എസ് എസ് താൽപര്യങ്ങൾ ഇടതു പക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിൽ നടപ്പിലാക്കാൻ, ബി.ജെ.പി നടത്തുന്ന സമ്മർദ്ദങ്ങളിൽ പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൻ്റെ സ്ഥാനം മറന്ന് പെരുമാറുകയാണ്.
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ കുശാ ബാഉ താക്കറെ ജേർണലിസം ആൻറ് മാസ് കമ്യൂണിക്കേഷൻ യൂനിവേഴ്സിറ്റിയിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിൻ്റെ കോൺഗ്രസ് സർക്കാരിനെ നോക്കുകുത്തിയാക്കിയാണ് ബാൽദേവ് ശർമയെ ഗവർണർ അനസൂയ ഉയി കെ വിസിയായി നിയമിച്ചത്. ആർ എസ് എസ് മുൻ സർസംഘ് ചാലക് കെ.എസ് സുദർശൻ്റെ ജീവചരിത്രമെഴുതിയതും ആർ എസ് എസ് മുഖപത്രമായ പാഞ്ചജന്യം എഡിറ്ററായി പ്രവർത്തിച്ചതുമാണ് ഇദ്ദേഹത്തിൻ്റെ പ്രധാന യോഗ്യത. ഛത്തീസ്ഗഢിലെ തന്നെ ബിലാസ്പൂരിലെ പണിറ്റ് സുന്ദർലാൽ ശർമ ഓപൺ യൂനിവേഴ്സിറ്റിയുടെ വിസിയായി ബിജെപി അനുഭാവിയായ വാൻസ് ഗോപാൽ സിംഗിനെ നിയമിച്ചതും കോൺഗ്രസ് സർക്കാരിന് തലക്ക് മുകളിലൂടെയാണ്. ഗവർണറുടെ വൈസ് ചാൻസലർ നിയമനാധികാരം എടുത്തു കളയാൻ നിയമനിർമാണത്തിന് തീരുമാനമെടുത്തിരിക്കുകയാണ് ഛത്തീസ്ഗഢ് സർക്കാർ. ഗവർണർമാരുടെ ഇംഗിതത്തിനനുസരിച്ചാണ് വി സി മാരെ നിയമിക്കേണ്ടതെങ്കിൽ കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഭൂപേഷ് ഭാഗലിനോട് തീരുമാനം തിരുത്താൻ പറയണം.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 60 വയസ്സ് കഴിഞ്ഞയാളെ വീണ്ടും നിയമിക്കേണ്ടി വന്നതിൽ ദുഖിക്കുന്ന ഗവർണർ പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ 62 കാരനായ ആർ എസ് എസ് സഹയാത്രികൻ രാജ്കുമാറിന് കാലാവധി നീട്ടിക്കൊടുക്കേണ്ടി വന്നതിൽ പഞ്ചാബ് യൂനിവേഴ്സിറ്റി ചാൻസലർ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് മനം നൊന്തിരുന്നോ എന്ന് ചോദിക്കണം.