ക്രൊയേഷ്യയെ തകർത്ത് അർജന്റീന ഫിഫ ലോകകപ്പ് ഫൈനലില്‍
ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടിയപ്പോള്‍ 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പന്തടിച്ച് കുതിച്ചത്. പതിഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്‍റീന. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു.
ദോഹ| ക്രൊയേഷ്യക്കെതിരെ ലോകകപ്പ് ക്വാര്‍ട്ടറിലെ ആധികാരിക വിജയം അർജന്റീനയ്ക്ക് മധുര പ്രതികാരം കൂടിയാണ്. 2018 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ അന്നത്തെ അര്‍ജന്റീന ടീമിനെ നിലംപരിശാക്കിയ പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. എതിരില്ലാത്ത മൂന്ന് ഗോളിന് അന്ന് റഷ്യയില്‍ ഏറ്റുവാങ്ങേണ്ടിവന്ന തോല്‍വിയുടെ നാണക്കേട് അതേ സ്‌കോറില്‍ തന്നെ കഴുകി കളഞ്ഞിരിക്കുകയാണ് മെസിയും കൂട്ടരും. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടിയപ്പോള്‍ 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പന്തടിച്ച് കുതിച്ചത്. പതിഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്‍റീന. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു.
ആന്റേ റബിച്ച് (53ാം മിനിറ്റ്), ലൂക്കാ മോഡ്രിച്ച് (80ാം മിനിറ്റ്), ഇവാന്‍ റാക്കിറ്റിച്ച് (90+ 1) മിനിറ്റ് എന്നിവരായിരുന്നു അന്ന് ക്രൊയേഷ്യയുടെ സ്‌കോറര്‍മാര്‍. അന്നത്തെ ആ തോല്‍വി ലോകകപ്പില്‍ നിന്ന് തന്നെ അര്‍ജന്റീനയ്ക്ക് പുറത്തേക്ക് വഴി തുറക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ വീഴ്ത്തിയാണ് അർജന്റീന ആയുസ്സ് നീട്ടിയെടുത്തത്. എന്നാല്‍ ആ യാത്ര അധികം നീണ്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി.എണ്ണം പറഞ്ഞ മൂന്ന് ഗോളുകളടിച്ചാണ് ഇത്തവണ അര്‍ജന്റീന വിജയം ആഘോഷിച്ചത്. ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളുകളും പെനാല്‍റ്റി ഗോളാക്കിയ മെസിയുമാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.