റബ്ബർ വില 300 രൂപയായി റബ്ബർ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുമെന്ന് ആർച്ച് ബിഷപ്പ്

കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പി ൽ സഹായം സഹായം നൽകുമെന്ന് ആർച്ച് ബിഷപ്പ്

0

കണ്ണൂർ | റബ്ബർ വിലറബ്ബർ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.

കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പി ൽ സഹായം സഹായം നൽകുമെന്ന് ആർച്ച് ബിഷപ്പ്. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇരുമുന്നണികളും കർഷകരെയും സാധാരണക്കാരെയും വഹ്ദനങ്ങൾ നൽകി പറ്റിച്ചികൊണ്ടിരിക്കുകയാണ് വന്യ മൃഗശല്യം പരിഹരിക്കുന്നതിനും . കൃഷി സംരക്ഷിക്കുന്നതിനും മലയോര കർഷകരുടെ പട്ടയ പ്രശനങ്ങളിലും സംസ്ഥാന സർക്കാർ പരാജയപെട്ടു മലയോര മേഖലയിൽ വന്യമൃഗ ശല്യം മൂലം ആളുകൾ പൊരുതി മുട്ടുമ്പോൾ വനം വകുപ്പ് സമാന്തര ഭരണം നടത്തുകയാണ് . മലയോരത്തെ കർഷകരുടെ ഭൂമി പിടിച്ചെടുത്ത വനമാക്കാനുള്ള ശ്രമം കർഷക ജനത ചേര്ത്തു തോൽപ്പിക്കുമെന്നു ബിഷപ്പ് പറഞ്ഞു

You might also like

-