“എല്ലാവര്‍ക്കും ഈ നാട്ടിൽ ജീവിച്ച് വിജയിക്കാൻ കഴിയാത്ത അവസ്ഥയാണ്” മുഖ്യമന്ത്രിയെ വേദിയിലിരുത്തി രൂക്ഷമായി വിമർശിച്ച് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

കുട്ടികള്‍ എല്ലാം പുറത്തേക്ക് പോവുകയാണ്. പ്രായമായവരുടെ നാടായി കേരളം മാറുമോ എന്ന് ഉത്കണ്ഠയുണ്ട്.9 സര്‍വകലാശാലാകള്‍ക്ക് വി സി മാരില്ല. 5 കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ല.

0

തിരുവനന്തപുരം | യുവതിയുവാക്കൾ രാജ്യം വിട്ടുള്ള കുടിയേറ്റ വിഷയത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. എല്ലാവര്‍ക്കും ഈ നാട്ടിൽ ജീവിച്ച് വിജയിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്.യുവാക്കള്‍ നാട് വിടുന്നത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു.ഇത് സീറോ മലബാര്‍ സഭയുടെ മാത്രം പ്രശ്‌നമല്ല, യുവജനങ്ങളുടെ മൊത്തത്തിലുള്ള ആശങ്കയെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇവിടെ ജീവിച്ചു വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് യുവാക്കളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ യുവാക്കളുടെ കുടിയേറ്റ വിഷയത്തിൽ ആശങ്കപ്പെടേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം ആര്‍ച്ച് ബിഷപ്പിനെ പിന്തുണക്കുന്നുവെന്നാണ് വിഡി സതീശൻ നിലപാടെടുത്തത്.ബിഷപ്പ് ചൂണ്ടിക്കാട്ടിയ വിഷയത്തെ ലാഘവത്തോടെ കാണാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുട്ടികള്‍ എല്ലാം പുറത്തേക്ക് പോവുകയാണ്. പ്രായമായവരുടെ നാടായി കേരളം മാറുമോ എന്ന് ഉത്കണ്ഠയുണ്ട്.9 സര്‍വകലാശാലാകള്‍ക്ക് വി സി മാരില്ല. 5 കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ല. കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അപകടകരമായ രീതിയിലേക്ക് വിദ്യാഭ്യാസ രംഗം മാറി. ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ നേട്ടങ്ങള്‍ പറഞ്ഞ് പ്രശ്‌നപരിഹാരം കാണാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നൽ പലരിലുമുണ്ടെന്ന് സിറോ മലബാർ സഭ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഈ നാട്ടിൽ ജീവിച്ച് വിജയിക്കാൻ എല്ലാവർക്കും കഴിയാത്ത അവസ്ഥയാണ്. സിറോ മലബാർ സഭയിൽ നിന്ന് മാത്രം അല്ല മറ്റ് പല സഭകളിലും നിന്ന് യുവജനങ്ങൾ പുറത്തേക്ക് പോകുന്ന സ്ഥിതിയുണ്ട്. അതിന് മാറ്റം വരുത്താൻ ഭരണാധികാരികൾക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുന്നുവെന്ന് പറഞ്ഞ ജോസഫ് പെരുന്തോട്ടം, യുവജനങ്ങൾ ഇവിടെ ജീവിച്ച് ജോലി ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു.

You might also like

-