നടി അർച്ചന കവിയുടെ കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണു; രക്ഷപ്പെട്ടത്‌ തലനാരിഴക്ക്

കൊച്ചി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ മുകളിൽ നിന്നും കോൺക്രീറ്റ് സ്ലാബ് കാറിൽ വീണെന്നും ഞങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നുമാണ്‌ നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

0

കൊച്ചി :കൊച്ചി മെട്രോയ്ക്ക് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണെന്ന പരാതിയുമായി നടി അർച്ചന കവി. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ മുകളിൽ നിന്നും കോൺക്രീറ്റ് സ്ലാബ് കാറിൽ വീണെന്നും ഞങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നുമാണ്‌ നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

സംഭവത്തിൽ പൊലീസും കൊച്ചി മെട്രോ അധികൃതരും ഇടപെടണമെന്നും ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെടുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ അർച്ചന കവി വ്യക്തമാക്കിയിട്ടുണ്ട്. കാറിന്റെ ചില്ല് തകർന്ന ചിത്രം സഹിതമാണ് നടിയുടെ കുറിപ്പ്‌.

You might also like

-