പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചു ഐ.ജി ലക്ഷ്മയെ സസ്‌പെൻഡ് ചെയ്തു
ലക്ഷ്മണിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മോൻസന്റെ പേരിൽ രജിസ്റ്റർ ചെയ്ത പുരാവസ്തു തട്ടിപ്പുകേസിൽ ഐജിക്കെതിരെ മൊഴി ലഭിച്ചിരുന്നു. തട്ടിപ്പിൽ ഐ.ജി ലക്ഷ്മൺ ഇടനിലക്കാരനായെന്നാണ് മൊഴി.
കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഐ.ജി ലക്ഷ്മണിന് സസ്‌പെൻചെയ്തു . ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചതായാണ് വിവരം. ഐജിക്കെതിരെ നടപടി വേണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു.
ലക്ഷ്മണിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മോൻസന്റെ പേരിൽ രജിസ്റ്റർ ചെയ്ത പുരാവസ്തു തട്ടിപ്പുകേസിൽ ഐജിക്കെതിരെ മൊഴി ലഭിച്ചിരുന്നു. തട്ടിപ്പിൽ ഐ.ജി ലക്ഷ്മൺ ഇടനിലക്കാരനായെന്നാണ് മൊഴി. സ്റ്റാഫിലുള്ള മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിനായി ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.തട്ടിപ്പിലെ പങ്കിനൊപ്പം ലക്ഷ്മൺ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആക്ഷേപവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനിലെക്കും അന്വേഷണം വ്യാപിപ്പിച്ചു. ട്രാഫിക്കിന്റെയും റോഡ് സുരക്ഷയുടെയും ചുമതലയോടെ പൊലീസ് ആസ്ഥാനത്തിരിക്കുന്ന ഐ.ജി, ഒന്നര മാസം കഴിഞ്ഞാൽ എ.ഡി.ജി.പിയായി ഉയരേണ്ട ഉദ്യോഗസ്ഥൻ. സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നിൽ പ്രതിയാകാനുള്ള സാധ്യത കണ്ടതോടെയാണ് സർക്കാർ സസ്പെൻഷന് തീരുമാനിച്ചത്. മൂന്ന് വർഷത്തിലേറെയായി ലക്ഷ്മണും മോൻസനും തമ്മിൽ അടുപ്പമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മോൻസനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. മോൻസ നും ഇടപാടുകാരും തമ്മിലുള്ള കച്ചവടത്തിൽ ഇടനിലക്കാരനെപ്പോലെ പ്രവർത്തിച്ചു.
അധികാരം ഉപയോഗിച്ച് പല വഴിവിട്ട സഹായങ്ങളും മോൻസന് ചെയ്ത് നൽകി. ഇതെല്ലാം വിശദീകരിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷന് മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതിന് പിന്നാലെ പ്രതി ചേർക്കാനുള്ള തെളിവ് ശേഖരണം ക്രൈംബ്രാഞ് തുടങ്ങി.ഐ.ജിയുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. വീണ്ടും ചോദ്യം ചെയ്യും. ഇതിനൊപ്പം മോൻസൻ്റെ സുഹൃത്തായ സ്ത്രീകളോട് ഐ.ജി അപമര്യാദയായി പെരുമാറിയതിൻ്റെ തെളിവുകളുമുണ്ട്. ഈ സ്ത്രീകൾ മൊഴിയോ പരാതിയൊ നൽകിയാൽ പുതിയൊരു കേസെടുക്കാനുമാണ് ആലോചന.
ലക്ഷമണിനൊപ്പം തൃശൂർ റേഞ്ച് മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനും അന്വേഷണ പരിധിയിലാണ്. ആദ്യം ചോദ്യം ചെയ്തപ്പോൾ മൊൻസതുമായുള്ള അടുപ്പത്തെക്കുറിച്ച് നൽകിയ മൊഴികളിൽ പൊരുത്തക്കേടുണ്ട്. അതിനാൽ വീണ്ടും ചോദ്യം ചെയ്യും. എന്നാൽ മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ ,എഡിജിപി മനോജ് എബ്രഹാമും മോൻസൻ്റെ മ്യൂസിയത്തിൽ പോയതിനപ്പുറം മറ്റ് ഇടപാടുകളൊന്നും ഇല്ലന്നാണ് ക്രൈബ്രാഞ്ച് വിശദീകരണം.
പുരാവസ്തു ഇടപാട് നടത്തുന്നതിനായി ആന്ധ്രാപ്രദേശ് സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തി നൽകിയത് ഐജിയാണെന്നാണ് വിവരം. മോൻസന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുക്കളുടെയും അപൂർവ വസ്തുക്കളുടെയും ശേഖരം ഇടനിലക്കാരി മുഖേന വിൽപന നടത്താൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി നടത്തിയ വാട്‌സാപ് ചാറ്റ് വിവരങ്ങളാണ് പ്രധാന തെളിവ്. ഐ.ജി ലക്ഷ്മണിന്റെ സാന്നിദ്ധ്യത്തിൽ ഇടനിലക്കാരിയും മോൻസനും പോലീസ് ക്ലബ്ബിൽ കൂടിക്കാഴ്ച നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഐ.ജി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മോൻസന്റെ വീട്ടിൽ നിന്ന് പോലീസ് ക്ലബ്ബിലേക്ക് പുരാവസ്തുക്കൾ എത്തിച്ചത്.നിലവിൽ ട്രാഫിക് ചുമതലയുള്ളയാളാണ് ഐ.ജി ലക്ഷ്മൺ. കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐ.ജി ലക്ഷ്മണിനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.