അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ്സുരേഷ് അറസ്റ്റിൽ

സുരേഷിൻ്റെ നിരന്തരമായി പീഡനത്തെ തുടർന്നാണ് അർച്ചനെ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു

0

തിരുവനന്തപുരം: വിഴിഞ്ഞത്ത് അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സുരേഷാണ് അറസ്റ്റിലായത്. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ് അറസ്റ്റ്. സുരേഷിൻ്റെ നിരന്തരമായി പീഡനത്തെ തുടർന്നാണ് അർച്ചനെ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

ഡീസലൊഴിച്ച് പൊള്ളലേറ്റ നിലയിലാണ് അർച്ചനയെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടിൽ വെച്ച് തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്നാണ് മകളുടെ ഭർത്താവ് സുരേഷ് വീട്ടിൽ ഡീസൽ കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ അച്ഛൻ ആരോപിച്ചത്. ഉറുമ്പ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസൽ വാങ്ങി വെച്ചതെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു.മകളുടേത് പ്രണയ വിവാഹമായിരുന്നു. അർച്ചനയും സുരേഷുമായി നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സുരേഷിൻറെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നതായും അർച്ചനയുടെ അച്ഛൻ വെളിപ്പെടുത്തി

You might also like

-