കുമാരസ്വാമിയെ സർക്കാർ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് :ഹിന്ദു മഹാസഭ
സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ ഹർജി നൽകി.
ഡൽഹി: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയെ സർക്കാർ ഉണ്ടാക്കാനായി ഗവർണർ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ ഹർജി നൽകി. കോണ്‍ഗ്രസ്, ജെഡി-എസ് സഖ്യ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഇതിനിടെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷപാർട്ടി നേതാക്കൾക്കെല്ലാം ക്ഷണമുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നും കുമാരസ്വാമി പറഞ്ഞു.