‘മൂന്നാം ചുവട്കവിയുടുത്ത്” ; അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയിലേക്ക്

ബിജെപിയുടെ പാർലമെന്‍ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുക

0

ഡൽഹി : കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ എംപി, എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരും. ബിജെപിയുടെ പാർലമെന്‍ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുറത്താക്കിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുമെന്ന വാർത്ത പ്രചരിച്ചിരുന്നു.

ഇന്നലെ രാവിലെ നടത്തിയ കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദിയും പിന്നീട് പാർലമെന്‍റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിൽ അമിത് ഷായും തന്നെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുവെന്നും ബിജെപിയില്‍ ചേരുന്ന തീയതി അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

You might also like

-