എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി പോലീസ് കേസെടുത്തു
കെ.എല്‍. 65 എം. 6145 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ലോറി ഡ്രൈവര്‍ ഉറങ്ങിപോയെന്നാണ് പറഞ്ഞത്
രണ്ടു പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തു
അബ്ദുല്ലക്കുട്ടിക്ക് ഭീഷണിയെന്ന പരാതിയിൽ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തു. വാഹനത്തില്‍ ലോറിയിടിച്ചതിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. ഹോട്ടലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നതി ന്പൊന്നാനിയിലും കേസ്.
ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താന്‍ സഞ്ചരിച്ച കാറിൻ്റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എ.പി അബ്ദുള്ളക്കുട്ടി കോഴിക്കോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് അബ്ദുല്ലക്കുട്ടിയുടെ ഈ കാറിന് പിന്നില്‍ ലോറി വന്നിടിച്ചത്. കെ.എല്‍. 65 എം. 6145 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ലോറി ഡ്രൈവര്‍ ഉറങ്ങിപോയെന്നാണ് പറഞ്ഞത്. എന്നാലിത് സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. സംഭവത്തെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അപലപിച്ചു. നാളെ എല്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
അതേസമയം സംഭവത്തിൽ കാടാമ്പുഴ പൊലീസാണ് കേസെടുത്തു .
വാഹനാപകടത്തിന് ചുമത്തുന്ന 279 എം.വി ആക്ട് പ്രകാരമാണ് കേസ്. അപകടത്തിന് പിന്നിൽ സംശയകരമായ കാരണങ്ങളില്ലെന്ന് കാടാമ്പുഴ പൊലീസ് അറിയിച്ചു