സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിൽ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി

0

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി.ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തയാണ് വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ യുടെ കീഴിലുള്ള പള്ളികളില്‍ ആത്മീയചുമതലകള്‍ നിര്‍വഹിക്കുന്ന മൂന്ന് വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ഫാദര്‍ വര്‍ഗീസ് മര്‍ക്കോസ്, ഫാദര്‍ വര്‍ഗീസ് എം വര്‍ഗീസ്, ഫാദര്‍ റോണി വര്‍ഗീസ് എന്നിവരെയാണ് ആത്മീയ ചുമതലകളില്‍ പുറത്താക്കിയത്.

You might also like

-