ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്‍റണി പൂലയെ കർദ്ദിനാളായി ഉയർത്തി

ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് പൂല ആന്‍റണി.

0

ഡൽഹി | ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്‍റണി പൂലയെ (Anthony Poola) ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി തിരഞ്ഞെടുത്തു. ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് പൂല ആന്‍റണി. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ പൂല ആന്‍റണി 2021 ലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. തെലങ്കാന കത്തോലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്‍റെ ട്രഷററായും , കത്തോലിക് യുവജന കമ്മീഷന്‍റെയും പട്ടികജാതി കമ്മീഷന്‍റെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നേരി അന്‍റോണിയോ സെബാസ്‌റ്റോ ഡി റൊസാരിയോ ഫെറാവോയെയും കര്‍ദിനാളായി തിരഞ്ഞെടുത്തു. ഇവരടക്കം 21 പുതിയ കര്‍ദിനാള്‍ മാരെ മാര്‍പ്പാപ്പ തിരഞ്ഞെടുത്തു.

You might also like

-