വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാൾകൂടി കൊല്ലപ്പെട്ടു.വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് മരിച്ചത്
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്
കല്പറ്റ | സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാൾകൂടി കൊല്ലപ്പെട്ടു . വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു.ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിരം വന്യജീവി ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ ഒരു ഇടപെടലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്. അട്ടമല ഗ്ലാസ് ബ്രിജിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ കാട്ടാന ആക്രമിച്ചുവെന്നാണ് വിവരം. ഇന്നലെ ചൂരല്‍മല അങ്ങാടിയില്‍ നിന്നും വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ്. ഇന്നു രാവിലെ ജോലിക്ക് പോകാന്‍ എത്താത്തിനാല്‍ മറ്റുള്ളവര്‍ ബാലകൃഷ്‌ണെ അന്വേഷിച്ചിറങ്ങി. വഴിയില്‍ ആന ചവിട്ടി അരയ്ക്കപ്പട്ട നിലയില്‍ ബാലന്റെ മൃതദേഹം കണ്ടത്തി.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അട്ടമല പള്ളിക്കു സമീപത്തെ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു ബാലകൃഷ്ണന്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച ബത്തേരിയില്‍ ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു.
നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് കാട്ടാന കൊന്നത്. തിങ്കളാഴ്ച രാത്രിയാണ് മാനുവിനെ കാട്ടാന കൊന്നത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സമാനമായ അവസ്ഥയാണ് അട്ടമലയിലുമുണ്ടായത്.സ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്.40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.