വീണ്ടും ദൂരൂഹത , വനവിജ്ഞാപനം റദ്‌ചെയ്യാതെ മരവിപ്പിച്ച് സംസ്ഥാന സർക്കാർ ,ചിന്നക്കനായിൽ ഭീതിയൊഴിയുന്നില്ല
കേന്ദ്ര സർക്കാർ അടുത്തിടെ ഭേദഗതി ചെയ്ത 1980 ലെ കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതി The Forest (Conservation) Amendment Bill, 2023 അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാനസർക്കാർ നടത്തുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട് . 2023 ആഗസ്തില്‍ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബര്‍ 12-ന് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല
തിരുവനന്തപുരം | ചിന്നക്കനാൽ വില്ലേജിലെ 364.3 9 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് മരവിപ്പിച്ച് വനം വകുപ്പ് . ഉത്തരവിനെതിരെ കർഷക സംഘടനകൾ കടുത്ത പ്രതിക്ഷേധമവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് വിജ്ഞാപനം തൽക്കാലം നടപ്പാകേണ്ടന്ന വനം വകുപ്പ് തിരുമാനിച്ചത്. നവകേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന ദിവസങ്ങളിൽ ഹർത്താൽ അടക്കമുള്ള സമരങ്ങൾക്ക് കർഷക സംഘടനകളും യു ഡി എഫ് വും ബി ജെപി യും രംഗത്തുവരുന്ന സാഹചര്യം ഒഴുവാക്കാനാണ് വിജ്ഞാപനത്തിന്റെ തുടർ നടപടി തൽക്കാലം മരവിപ്പിച്ചിട്ടുള്ളത് .അതേസമയം വിജ്ഞാപനം റദ്ദുചെയ്തതതിൽ ദൂരൂഹത സംശയിക്കുകയാണ് സമരസമിതിയും കർഷക സംഘടനകളും.
ഉത്തരവ് മരവിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.ഇടുക്കി ജില്ലയില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാല്‍ റിസര്‍വ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നതായും കാര്യങ്ങള്‍ വിശദമായി വിലയിരുത്തിയതായും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 2002 ൽ എ കെ ആന്റണി സർക്കാർ ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമി ഉൾപ്പെടെയുള്ള ഭൂമിയാണ് വന വിജ്ഞാപനത്തിൽ ഉൾപെടുത്തിയിരുന്നു. അതേസമയം പാർട്ടിനേതാക്കളും ചിന്നക്കനാലിലെ ഏറ്റവും വലിയ കൈയേറ്റക്കാരും കയ്യേറിയ ഭൂമി വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കിയായിരുന്നു വനം വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത് .അതേസമയം കയറ്റം ഒഴിപ്പിക്കലിന്റെ പേരിൽ 130 വർഷത്തിലധികമായി ഭൂമി കൈവശം വച്ച് കൃഷി ഇറക്കിയിരുന്നു നാമാത്ര കർഷകരുടെ ഭൂമി പിടിച്ചെടുത്ത നടപടി സർക്കാർ പുനഃ പരിശോധിച്ചിട്ടില്ല . ഒന്നര ലക്ഷത്തിലധിക കർഷകർക്ക് പാട്ടായ്‌മ ഇനിയും നല്കാൻ ഉണ്ടെന്നിരിക്കെയാണ് പട്ടയം എല്ലാ എന്ന കാരണം ചൂണ്ടിക്കാട്ടി കർഷകരുടെ ഭൂമി സർക്കാർ പിടിച്ചെടുത്ത ഒഴിപ്പിക്കൽ മാമാങ്കം നടത്തിയത്
അതേസമയം കേന്ദ്ര സർക്കാർ അടുത്തിടെ ഭേദഗതി ചെയ്ത 1980 ലെ കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതി The Forest (Conservation) Amendment Bill, 2023 അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാനസർക്കാർ നടത്തുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട് . 2023 ആഗസ്തില്‍ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബര്‍ 12-ന് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ ഇക്കഴിഞ്ഞ നവംബര്‍ 30-ന് ബഹു. സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍രാജ്യത്ത് ഏതെങ്കിലും പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്തുത തീയതിയ്ക്ക് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയതാണെങ്കില്‍ അതിന് നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നതാണ് കേന്ദ്ര വന സംരക്ഷണ നിയമഭേദഗതി ബിൽ (The Forest (Conservation) Amendment Bill, 2023 . 2023 ലെ കേന്ദ്ര മാര്‍ഗരേഖ വന്നാലും സെറ്റില്‍മെന്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും. കളക്ടര്‍ക്ക് അയച്ചു എന്ന് പറയുന്ന കത്തില്‍ അതിനാല്‍ തന്നെ തുടര്‍നടപടികള്‍ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.അതേസമയം വിജ്ഞാപനം റദ്ദുചെയ്യാതെ മരവിപ്പിക്കുക മാത്രം ചെയ്താൽ വീണ്ടും എപ്പോൾ മരവിപ്പിച്ച വിജ്ഞാപനം നിലനിർത്താനാകുമെന്ന് നിയ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു . വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാൻ ഇനിയും 15 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് വിജ്ഞാപനം മരവിപ്പിക്കുകയും വിജ്ഞാപനത്തെ ചോദ്യം ചെയ്ത കോടതി സമീപിക്കാതിരിക്കുകയും ചെയ്താൽ പിന്നീട് സർക്കാർ വിജ്ഞാപനം പ്രാബല്യത്തിൽ കൊണ്ടുവന്നാൽ ഈ വിജ്ഞാപനത്തെ ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള അവസരം പോലും നഷ്ടമാകുന്ന സഹചാരിയും നിലനിൽക്കുകയാണ് .വിജ്ഞാപനം എന്നന്നേക്കുമായി റദ്‌ചെയ്യുന്നതിനു പകരം മരവിപ്പിക്കലിൽ നടപടിയിലേക്ക് വനം വകുപ്പ് നീങ്ങിയതിൽ ദൂരൂഹത സംശയിക്കുകയാണ് നാട്ടുകാർ .മരവിപ്പിച്ച വിജ്ഞാപനം എപ്പോൾ വേണമെങ്കിലും സർക്കാരിന് ജനത്തിന് മേൽ വീണ്ടും എടുത്തു പ്രയോഗിക്കാനാകും .