രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമണം

അല്‍വാറിലെ തനാഗാസിയിലാണ് മുപ്പത്തൊമ്പതുകാരനായ ചന്ദ്രശേഖറിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനമേറ്റത്21 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

0

ജയ്പുര്‍: രാജസ്ഥാനിലെ അല്‍വാറില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന പ്രചാരണത്തെ തുടര്‍ന്ന് യുവാവിന് ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റു.അല്‍വാറിലെ തനാഗാസിയിലാണ് മുപ്പത്തൊമ്പതുകാരനായ ചന്ദ്രശേഖറിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനമേറ്റത്. ഇയാള്‍ അസാം സ്വദേശിയാണ്. തെരുവുകളിലൂടെ അലയുന്ന ആളാണ് ഇയാളെന്നു പ്രദേശവാസികള്‍ പറഞ്ഞു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സമീപ ഗ്രാമത്തില്‍ നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ചന്ദ്രശേഖര്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 21 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

You might also like

-