മോൻസൻ മാവുങ്കൽ തട്ടിപ്പ് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും
തട്ടിപ്പ് കേസിൽ പ്രതിയായ മോന്‍സന്‍റെ ചില സാമ്പത്തിക ഇടപാടുകള്‍ അനിത അറിഞ്ഞിരുന്നെന്ന സംശയത്തിന് പിന്നാലെയാണ് നടപടി. അനിതയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടും പരിശോധിക്കും. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ സമ്മതിച്ചിരുന്നു
തിരുവനന്തപുരം:പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പുനടത്തിയ മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന വിദേശ മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും . തട്ടിപ്പ് കേസിൽ പ്രതിയായ മോന്‍സന്‍റെ ചില സാമ്പത്തിക ഇടപാടുകള്‍ അനിത അറിഞ്ഞിരുന്നെന്ന സംശയത്തിന് പിന്നാലെയാണ് നടപടി. അനിതയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടും പരിശോധിക്കും. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ സമ്മതിച്ചിരുന്നു
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിനിരയായവർ ഇനിയും ഒരുപാട് പേരുണ്ടെന്ന് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന അനിത പുല്ലയിൽ നേരത്തെ പറഞ്ഞിരുന്നു. മോൻസണിനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും മുൻ ഡിജിപി ലോക്‌നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസണെ സംശയിക്കാൻ തുടങ്ങിയതെന്നും ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ പറഞ്ഞു. മോൻസണെതിരായ അന്വേഷണത്തിന് കാരണം തന്റെ ഇടപെടലാണെന്ന് അനിത പുല്ലയിൽവ്യക്തമാക്കിയിരുന്നു.മോൻസന്റെ മാനേജർ എന്ന് പരിചയപ്പെടുത്തിയിരുന്ന നിധി ശോശാ കുര്യൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും അറിയാൻ കഴിയുമെന്നും അനിത പുല്ലയിൽ അറിയിച്ചിരുന്നു .
തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിച്ചെന്നും അനിത പറഞ്ഞിരുന്നു.. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നത്. അച്ഛന്‍റെ സംസ്കാര ചടങ്ങിൽ വച്ചാണ് ആദ്യമായി അദ്ദേഹത്തെ പരിചയപ്പെട്ടത്. മോൻസനുമായി മറ്റ് ബിസിനസ് ബന്ധങ്ങളില്ലെന്നും അനിത പറഞ്ഞിരുന്നു.അനിത പുല്ലയിലിന്റെ സ്വാധീനം കൊണ്ടാണ് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൻസൺ മാവുങ്കലിനിെതിരെ നടപടിയെടുക്കാൻ വൈകിയതെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.