മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് സംബന്ധിച്ച് അനിത പുല്ലയിലിന് അറിവുണ്ട് മോൻസന്‍റെ മുൻ ഡ്രൈവർ അജി
മോൻസന്‍റെ മ്യൂസിയത്തിലെ പുരാവസ്തു ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത പുല്ലയിലിനെ . മോൻസന്‍റെ മുൻ മാനേജർ അറിയിച്ചിരുന്നു
കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് സംബന്ധിച്ച് അനിത പുല്ലയിലിന് എല്ലാം അറിയാമായിരുന്നുവെന്ന് പറഞ്ഞു എന്നാൽ എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചിരുന്നുവെന്നും . മോൻസന്‍റെ മ്യൂസിയത്തിലെ പുരാവസ്തു ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത പുല്ലയിലിനെ . മോൻസന്‍റെ മുൻ മാനേജർ അറിയിച്ചിരുന്നു .തട്ടിപ്പ് മനസ്സിലാക്കിയതിന് ശേഷവും അനിത മോൻസനുമായി സൗഹൃദം തുടർന്നിരുന്നുവെന്നും ഇടുക്കി ശാന്തന്പാറയിലെ മോൻസന്‍റെ പിറന്നാൾ ആഘോഷത്തിൽ അനിത പുല്ലയിൽ സജീവമായിരുന്നു മോൻസന്‍റെ വീട്ടിൽ അനിത ഒരാഴ്ച തങ്ങിയിരുന്നു. പ്രവാസി ഫെഡറേഷൻ ഭാരവാഹികളുടെ ഓഫീസ് ആയി മോൻസന്‍റെ മ്യൂസിയം പ്രവർത്തിച്ചു.മോൻസന് വിദേശമലയാളികളെ പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണ്.
മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്നാണ് അനിതാ പുല്ലയിലിൻ്റെ പ്രതികരണം. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണെന്നും പൊലീസിൻ്റെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നുമാണ് അനിത അറിയിച്ചു .