ഭാര്യയുടെ പരാതി അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് കേസ്സെടുത്തു
പോസ്റ്റ്മോർട്ടം നടത്താൻ വേണ്ടിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം കൂടിയാണ് കേസ്
കായംകുളം :കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്. കായംകുളം പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പോസ്റ്റ്മോർട്ടം നടത്താൻ വേണ്ടിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം കൂടിയാണ് കേസ്. പോസ്റ്റ് മോർട്ടത്തിന് ശേഷമാകും സംസ്കാരം. സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആരോഗ്യ വകുപ്പാണ് തീരുമാനമെടുക്കേണ്ടത്. എന്ന് രാവിലെ അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും മരണത്തിൽ ദൂരൂഹതയുണ്ടെന്നു അറിയിച്ചു ബന്ധുക്കൾ കായകുളം പോലീസിനെ സമീപിച്ചിരുന്നു
ഹൃദയാഘാതത്തെ തുടർന്ന് രാത്രി എട്ടേ കാലോടെയായിരുന്നു അന്ത്യം. ഇന്നലെ രാവിലെ മാവേലിക്കരയിൽ കുഴഞ്ഞു വീണ പനച്ചൂരാനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നത്.