അനില്‍ അംബാനിയുടെ ബി.ടി.വി.ചാനല്‍ അടച്ചുപൂട്ടി
ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ചാനല്‍ ജീവനക്കാര്‍ക്ക് ലഭിച്ചത്. ചാനല്‍ അടച്ചുപൂട്ടിയെന്ന് ബി.ടി.വി.ഐ ഇന്ന് ട്വീറ്റ് ചെയ്തു
ഡൽഹി :വ്യവസായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ടെലിവിഷന്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ചാനല്‍ ജീവനക്കാര്‍ക്ക് ലഭിച്ചത്. ചാനല്‍ അടച്ചുപൂട്ടിയെന്ന് ബി.ടി.വി.ഐ ഇന്ന് ട്വീറ്റ് ചെയ്തു.പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ചാനല്‍ സംപ്രേഷണം നിര്‍ത്തുന്ന കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ചാനല്‍ ട്വീറ്റ് ചെയ്തു.
യാതൊരു അറിയിപ്പുകളും കൂടാതെയാണ് ചാനല്‍ അടച്ചുപൂട്ടിയത്. കേബിള്‍, ഡി.ടി.എച്ച് നെറ്റ് വര്‍ക്കുകളെയും ചാനല്‍ നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ല. ഇംഗ്ലീഷ് ബിസിനസ് ചാനലുകളില്‍ റേറ്റിംഗില്‍ രണ്ടാമതാണെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. എന്നിട്ടും എന്തുകൊണ്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് ചാനല്‍ വ്യക്തമാക്കിയിട്ടില്ല