ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്ക
കഴിഞ്ഞ മാർച്ചിൽ 40 ലക്ഷത്തോളം കോവിഡ് വാക്സിൻ അമേരിക്ക കാനഡക്കും മെക്സിക്കോക്കും നൽകിയിരുന്നു. നിലവിൽ ഇന്ത്യയുൾപ്പടെയുള്ള കോവിഡിൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് വാക്സിൻ നൽകണമെന്ന സമ്മർദം അമേരിക്കക്ക് മേൽ ഉണ്ട്
വാഷിങ്ടൺ: ആഗോളതലത്തിൽ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ചെയ്യുമെന്ന് അറിയിച്ച് യു.എസ്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആൻഡി സ്ലാവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ലഭ്യതക്കനുസരിച്ച് വാക്സിൻ വിതരണം ചെയ്യുമെന്നാണ് യു.എസ് നിലപാട്. ഇന്ത്യയുൾപ്പടെ കോവിഡിൽ വലയുന്ന രാജ്യങ്ങൾക്ക് ആശ്വാസം പകരുന്നതാണ് യു.എസിൻറ തീരുമാനം.