ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി
മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്
ഡൽഹി :ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയുടെ അപേക്ഷയിന്മേൽ നേരത്തെ നാല് തവണ കോടതി കേസ് മാറ്റിവെച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. എന്നാല്‍ ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല.
പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ലാവലിന്‍ കേസ് പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച്നിയമസഭാ യിൽ പ്രതിപക്ഷം ചോദ്യത്തിന് കേസ് സുപ്രീംകോടതി മാറ്റിവെക്കുന്നതിൽ തനിക്കെന്ത് ചെയ്യാനാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.