പാതിവില, തട്ടിപ്പ് അനന്തുകൃഷ്ണൻ പണം സാമ്പത്തിച്ചത് 5 തട്ടിക്കൂട്ട് കമ്പനികൾ രജിസ്റ്റർ ചെയ്ത

എ എൻ രാധാകൃഷ്ണന്റെ സൈൻ എന്ന സ്ഥാപനം ഇമ്പ്ലിമെൻറിംഗ് ഏജൻസിയായിരുന്നുവെന്നും താമസിച്ചിരുന്ന ഫ്ലാറ്റിൽ തെളിവെടുപ്പിന് എത്തിച്ച വേളയിൽ അനന്തു കൃഷ്ണൻ മാധ്യമങ്ങളേ അറിയിച്ചു .

കൊച്ചി |പാതി വില തട്ടിപ്പിൽ സാമ്പത്തിക ഇടപാടുകളും തിരിമറികളും നടന്നത് പ്രധാനമായും അഞ്ച് കമ്പനികൾ വഴിയെന്ന് കണ്ടെത്തൽ. തട്ടിപ്പ് നടത്താൻ അനന്തുകൃഷ്ണൻ അഞ്ച് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ഇയ്യാട്ടുമുക്കിലെ സോഷ്യൽ ബീ വെൻചേഴ്സ് , തൊടുപുഴയിലെ സോഷ്യൽ ബീ വെൻചേഴ്സ് വഴി എൻജിഒകളിൽ നിന്ന് ഇയാൾ പണം വാങ്ങി. പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ കൊറാസോൺ, കളമശേരിയിലെ ഗ്രാസ് റൂട്ട് ഇന്നവേഷൻ, കടവന്ത്രയിലെ സോഷ്യൽബീ വെൻചേഴ്സ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ വഴിയും അനന്തു പണം തട്ടിയതായി കണ്ടെത്തി തെളിവെടുപ്പിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട് . ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, മാനേജിംഗ് ഡയറക്ടർ, പ്രൊപ്പൈറ്റർ പദവികളാണ് അനന്തുകൃഷ്ണൻ ഈ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നത് .ആളുകളിൽനിന്നും സീഡ് സൊസൈറ്റി വഴി കളക്റ്റ് ചെയുന്ന കോടികൾ ഇയാളുടെ വിധ കമ്പനികളിലേക്കാണ് നിക്ഷേപിച്ചിരുന്നത് .

പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ കൊറാസോൺ, കളമശേരിയിലെ ഗ്രാസ് റൂട്ട് ഇന്നവേഷൻ, കടവന്ത്രയിലെ സോഷ്യൽബീ വെൻചേഴ്സ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ വഴിയും അനന്തുവീണ് പണം വന്നെത്തിയിട്ടുണ്ട് . ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, മാനേജിംഗ് ഡയറക്ടർ, പ്രൊപ്പൈറ്റർ പദവികളാണ് അനന്തുകൃഷ്ണൻ ഈ സ്ഥാപനങ്ങളിൽ വഹിച്ചത്.നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ തയ്യൽ മിഷ്യൻ , കാർഷിക ഉപകരണങ്ങൾ ലാപ്‌ടോപ്പുകൾ , വാട്ടർ ടാങ്കുകൾ ജൈവവളങ്ങൾ പലവ്യഞ്‌ജനങ്ങൾ ഗ്രഹോപകാരങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. അനന്തുകൃഷ്ണൻ 30000 പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത് .കേസ് പ്രത്യക അന്വേഷണം സംഘം അന്വേഷിച്ചുവരികയാണ് .

സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തുകൃഷ്ണന്‍ രൂപീകരിച്ചിരുന്നു.കൊച്ചി ഗിരിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്നര്‍ ഷിപ്പ് കമ്പനിയാണ് ഇതില്‍ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന മൂലധനമായി രേഖകളില്‍ കാട്ടിയിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്‍റെ മറവില്‍ മാത്രം കോടികള്‍ അനന്തുകൃഷ്ണന്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം. അനന്തുകൃഷ്ണന്‍റെ അറസ്റ്റിനു പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്.

You might also like

-