പാതിവില തട്ടിപ്പ്ക്കേസ് പ്രതിയെ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു,മാത്യുകുഴൽനാടൻ എംഎൽഎയ്ക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് അനന്തുകൃഷ്ണൻ

മാത്യുകുഴൽനാടൻ എംഎൽഎയ്ക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് കോടതിയിൽ ഹാജരാക്കവെ അനന്തുകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്ന് പ്രതി കോടതിയിൽ പറഞ്ഞു.

മുവാറ്റുപുഴ | പാതിവില തട്ടിപ്പ്ക്കേസ് പ്രതിയെ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. മാത്യുകുഴൽനാടൻ എംഎൽഎയ്ക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് കോടതിയിൽ ഹാജരാക്കവെ അനന്തുകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്ന് പ്രതി കോടതിയിൽ പറഞ്ഞു.”തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കോടതിയോട് പറഞ്ഞു. അപേക്ഷകരോടുള്ള ഉത്തരവാദിത്തം നിറവേറ്റും. ആനന്ദകുമാറാണ് എൻജിഒ കോൺഫഡറേഷൻ ചെയർമാൻ. ആനന്ദകുമാർ ഉറപ്പ് നൽകിയ സിഎസ്ആർ ഫണ്ട് കൃത്യമായി ലഭിച്ചില്ലാ “അനന്തു കൃഷ്ണൻ കോടതിയിൽ പറഞ്ഞു

രാഷ്ട്രിയക്കാരും, ഉദ്യോഗ്രസ്ഥരും ഉൾപ്പെട്ട കേസാണ് ഇതെന്നും തനിക്ക് മതിയായ സുരക്ഷ വേണം എന്നും പ്രതി അനന്തുകൃഷ്ണൻ‌ കോടതിയിൽ പറഞ്ഞു. നാളെ ജാമ്യ അപേക്ഷ പരിഗണിക്കും. നിയമ നടപടികൾ പൂർത്തിയായ ശേഷം അപേക്ഷക്കർക്ക് പണം തിരികെ നൽകുമെന്ന് അനന്തുകൃഷ്ണൻ വ്യക്തമാക്കി. സിഎസ്ആർ ഫണ്ട്‌ ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറാണെന്നും അത് നടന്നില്ല അതുകൊണ്ട് ഉണ്ടായ പ്രതിസന്ധിയാണെന്നും അനന്തു പറയുന്നു.

പാതിവില തട്ടിപ്പ് കേസിൽ നിരവധി നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്. എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്.ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി. അവിടേയ്ക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി വി വർ​ഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. സി വി വർഗീസും മാത്യു കുഴൽനാടനും ആരോപണം നിഷേധിച്ചിട്ടുണ്ട്.

അതേസമയം പാതിവില തട്ടിപ്പ്‌ വണ്ടൻമേട് പോലീസ് അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുവിന്റെ രണ്ടാമത്തെ അറസ്റ്റ്. ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാതിവില തട്ടിപ്പിൽ അനന്തുവിനെ പ്രതിയാക്കി വണ്ടൻമേട് പോലീസ് കേസെടുത്തിരുന്നു. ആനന്ദകുമാറും ഈ കേസിൽ പ്രതിയാണ്. അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങും.

You might also like

-