അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം വെടിവെച്ച് വീഴ്ത്തി
എഫ് 22 യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകർത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് വ്യക്തമാക്കാൻ പെന്റഗൺ ഇതുവരെ തയ്യാറായിട്ടില്ല
വാഷിങ്ടൺ | അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകം വെടിവച്ചു വീഴ്ത്തി അമേരിക്കൻ സൈന്യം പേടകത്തെ പിന്തുടന്ന യുദ്ധവിമാനാമാണ് പേടകം വെടിവെച്ച് വീഴ്ത്തിയത് . അലാസ്ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്.പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകർത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് വ്യക്തമാക്കാൻ പെന്റഗൺ ഇതുവരെ തയ്യാറായിട്ടില്ല. അകത്ത് ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയിരുന്നതായി പെന്റഗൺ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം.
പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് വെള്ളിയാഴ്ച അലാസ്കയുടെ ആകാശത്തു വടക്കൻ തീരത്ത് നിന്ന് പറക്കുന്ന ഒരു അജ്ഞാത വസ്തുവിനെ യുഎസ് സൈനിക യുദ്ധവിമാനം വെടിവച്ചിട്ടതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.
40,000 അടി (13,000 മീറ്റർ) ഉയരത്തിൽ പറക്കുന്നതിനാലും സിവിലിയൻ വിമാനങ്ങളുടെ സുരക്ഷയ്ക്ക് “ന്യായമായ ഭീഷണി” ഉയർത്തിയതിനാലുമാണ് വസ്തു താഴെയിറക്കിയതെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. . പേടകം വെടിവച്ചു തകർച്ചയെക്കുറിച്ച് ചോദിച്ചപ്പോൾ, “ഇത് വിജയമായിരുന്നു” എന്ന് മാത്രമാണ് ബിഡൻ വെള്ളിയാഴ്ച പറഞ്ഞത്.വാണിജ്യ വിമാനങ്ങൾക്കും സ്വകാര്യ ജെറ്റുകൾക്കും 45,000 അടി (13,700 മീറ്റർ) വരെ ഉയരത്തിൽ പറക്കാൻ കഴിയും.
യുഎസിന്റെ ഭൂഖണ്ഡത്തിലുടനീളമുള്ള സെൻസിറ്റീവ് സൈനിക സൈറ്റുകളിലേക്ക് സംക്രമിച്ചതിന് ശേഷം സൗത്ത് കരോലിന തീരത്ത് ശനിയാഴ്ച വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തകർത്ത ചൈനീസ് ചാര ബലൂണിനേക്കാൾ വളരെ ചെറുതാണ്, ഏകദേശം ഒരു ചെറിയ കാറിന്റെ വലിപ്പം എന്നാണ് കിർബി ഈ വസ്തുവിനെ വിശേഷിപ്പിച്ചത്.
ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പെന്റഗൺ ഇതേക്കുറിച്ച് പറഞ്ഞത്. 40,000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകം. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പേടകം വെടിവെച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയത്.ഈ പേടകം ആരുടേതെന്നും അറിയാൻ കഴിഞ്ഞിട്ടില്ല. ഈയിടെ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയ ശേഷം നടന്ന ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും.കഴിഞ്ഞ ദിവസ്സം ചൈനയുടെ രണ്ടു ബസ്സുകളുടെ വലിപ്പമുള്ള ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടിരിന്നു .