എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 22-ാമത് സ്പീക്കര്‍
നിലവിലെ സ്പീക്കര്‍ എം.ബി രാജേഷിന് എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം, എക്സൈസ് വകുപ്പുകളുടെ ചുമതല തന്നെയാണ് നല്‍കിയിരിക്കുന്നത്. എം.ബി രാജേഷ് മന്ത്രിസഭയിലേക്കെത്തുകയും എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആകുകയും ചെയ്ത സാഹചര്യത്തില്‍ ഷംസീറിനെ സ്പീക്കറായി പരിഗണിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം | എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 22-ാമത് സ്പീക്കര്‍. കണ്ണൂരിൽ നിന്നും നിയമസഭ സ്പീക്കർ ആകുന്ന ആദ്യ നേതാവ് കൂടിയാണ് ഷംസീർ. എം.വി.ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടന നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ പദവി ഷംസീറിലേക്കെത്തുന്നത്.എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പും പുറത്തു വന്നു.എം.വി. ഗോവിന്ദൻ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കത്ത് പ്രത്യേക ദൂതൻവഴി രാജ്ഭവനിലെത്തിക്കുകയായിരുന്നുനിലവിലെ സ്പീക്കര്‍ എം.ബി രാജേഷിന് എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം, എക്സൈസ് വകുപ്പുകളുടെ ചുമതല തന്നെയാണ് നല്‍കിയിരിക്കുന്നത്. എം.ബി രാജേഷ് മന്ത്രിസഭയിലേക്കെത്തുകയും എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആകുകയും ചെയ്ത സാഹചര്യത്തില്‍ ഷംസീറിനെ സ്പീക്കറായി പരിഗണിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമായിരുന്നു കണ്ണൂര്‍ കേഡറില്‍ നിന്ന് ഈ മന്ത്രിസഭയിലുണ്ടായിരുന്നത്. എം.വി ഗോവിന്ദന്‍ പാര്‍ട്ടി ലീഡര്‍ഷിപ്പിലേക്ക് മാറുമ്പോള്‍ മന്ത്രിസഭയില്‍ വീണ്ടും കണ്ണൂര്‍ പ്രാതിനിധ്യം കുറഞ്ഞു. ഇതും തലശ്ശേരി എം.എല്‍.എ ആയ ഷംസീറിനെ നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമായി.
കോടിയേരി ബാലകൃഷ്ണനായിരുന്നു രാഷട്രീയത്തിൽ ഷംസീറിന്‍റെ ഗുരു. കോടിയേരിയുടെ പിൻമുറക്കാരനായാണ് ഷംസീർ തലശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തുന്നത്.എസ്.എഫ് ഐയും ഡി.വൈ.എഫ്.ഐയും നടത്തിയ വിവിധ പ്രക്ഷോഭങ്ങളെ നേതൃനിരയിൽ നിന്ന് നയിച്ചാണ് ഷംസീര്‍ എന്ന ഇടതുപക്ഷക്കാരന്‍ രാഷ്ട്രീയ കേരളത്തിന്‍റെ ഭൂപടത്തില്‍ തന്‍റേതായ സ്ഥാനം വരച്ചിടുന്നത്. വടക്കൻ കേരളത്തിലെ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമാണ് തലശ്ശേരി. നിരവധി സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണ്. അവിടെ നിന്നാണ് എ എൻ ഷംസീർ എന്ന രാഷട്രീയക്കാരന്‍റെ തുടക്കം.