സ്‌കൂള്‍ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചതിന്റെ പശ്ചാതലത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍

1,82,100 രൂപ പിഴയായി ഈടാക്കി

0

സംസ്ഥാനത്തെ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍ കണ്ടെത്തി.1,82,100 രൂപ പിഴയായി ഈടാക്കി. ആലപ്പുഴയിലാണ് ഏറ്റവും  കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ജില്ലയില്‍ നിന്നു മാത്രം 47,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.മലപ്പുറത്ത് സ്‌കൂള്‍ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചതിന്റെ പശ്ചാതലത്തില്‍ നടത്തിയ പരിശോധനയുടെ 

മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത് കുറുവ എ.യു.പി സ്കൂളിലെ വിദ്യാർത്ഥി 9 വയസ്സുകാരൻ ഫർസീൻ അഹമ്മദ് ആണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. വീടിന് സമീപത്ത് നിന്ന് വിദ്യാർത്ഥി സ്കൂൾ ബസിൽ കയറി മീറ്ററുകൾ പിന്നിടുമ്പോഴാണ് ദാരുണ സംഭവം. വിദ്യാര്‍ത്ഥിയുടെ സ്കൂൾ ബാഗ് ഡോറിൽ കുരുങ്ങിയത് എടുക്കാനുള്ള ശ്രമത്തിനിടെ ഡോർ തുറന്നു കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു .

അടിസ്ഥാനത്തിലാണ് വ്യാപകമായി നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം.

You might also like

-