ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ ആഭ്യന്തര അന്വേഷണം നടത്തും
ആഭ്യന്തര അന്വേഷണം നടത്താൻ എക്സൈസിനും ബീവറേജസ് കോർപ്പറേഷനും വകുപ്പ് മേധാവിമാരുടെ നിർദേശം
ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ ആഭ്യന്തര അന്വേഷണം നടത്തും. ആഭ്യന്തര അന്വേഷണം നടത്താൻ എക്സൈസിനും ബീവറേജസ് കോർപ്പറേഷനും വകുപ്പ് മേധാവിമാരുടെ നിർദേശം. സ്പിരിറ്റ് വെട്ടിപ്പിൽ എക്സൈസിന് വീഴ്ച പറ്റിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എക്സൈസ് വീഴ്ച മറയാക്കിയാണ് പ്രതികൾ സ്പിരിറ്റ് വെട്ടിപ്പ് നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
ട്രാവൻകൂർ ഷുഗേഴ്സിലേക്ക് എത്തുന്ന സ്പിരിറ്റിന്‍റെയും പുറത്തോട്ട് പോകുന്നതും നശിപ്പിക്കപ്പെടുന്നതുമായ മദ്യത്തിന്‍റെയും പരിശോധനകളിൽ വീഴ്ച വരുത്തിയതാണ് വൻ സ്പിരിറ്റ് വെട്ടിപ്പിന് കാരണമായത്. സ്ഥാപനത്തിനുള്ളിൽ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോസ്ഥനുണ്ടായിട്ടു പോലും ഇത്തരം പരിശോധനകൾ എക്സൈസ് വിഭാഗം നടത്താതിരുന്നതാണ് പ്രതികൾ മറയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.