നീലേശ്വരം സ്‌കൂളിലെ പരീക്ഷാ ആൾമാറാട്ടം പ്രതി കീഴടങ്ങി.
പരീക്ഷാ ആൾമാറാട്ടം നടത്തിയത് സ്‌കൂളിലെ പ്രധാന അധ്യാപിക കെ റസിയയും, നിഷാദ് വി മുഹമ്മദുമാണെന്നും ഓഫീസിൽ ഇരുന്നാണ് പരീക്ഷ എഴുതിയത് എന്ന നിഷാദ് വി മുഹമ്മദിന്റെ വാദം വാസ്തവ വിരുദ്ധമാണെന്നും ഫൈസൽ പറഞ്ഞു.
കോഴിക്കോട് നീലേശ്വരം സ്‌കൂളിലെ പരീക്ഷാ ക്രമക്കേടിൽ പ്രതി കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫായിരുന്ന ഫൈസലാണ് മുക്കം പൊലീസിൽ ഹാജരായത്. അതേസമയം താൻ കുറ്റം ചെയ്തിട്ടില്ലെന്നും, മറ്റ് രണ്ട് അധ്യാപകരാണ് പരീക്ഷാ പേപ്പറിൽ ക്രമകേട് നടത്തിയതെന്നും ഫൈസൽ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
രാവിലെ 9 മണിയോടെയാണ് പ്രതി മുക്കം പൊലീസിൽ കീഴടങ്ങിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയതോടെയാണ് പ്രതി പൊലീസിൽ സ്വമേധയാ കീഴടങ്ങിയത്. പരീക്ഷാ ആൾമാറാട്ടം നടത്തിയത് സ്‌കൂളിലെ പ്രധാന അധ്യാപിക കെ റസിയയും, നിഷാദ് വി മുഹമ്മദുമാണെന്നും ഓഫീസിൽ ഇരുന്നാണ് പരീക്ഷ എഴുതിയത് എന്ന നിഷാദ് വി മുഹമ്മദിന്റെ വാദം വാസ്തവ വിരുദ്ധമാണെന്നും ഫൈസൽ പറഞ്ഞു.