മൂന്നാർ ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

ചിന്നക്കനാൽ പുറക്കുന്നേൽ തങ്കനെ (67) ആണ് ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.

0

മൂന്നാർ :ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം കഴിഞ്ഞ ദിവസം രാത്രി ഒറ്റയാന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു .
ചിന്നക്കനാൽ പുറക്കുന്നേൽ തങ്കനെ (67) ആണ് ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഹോസിലൂടെ വീട്ടിലേക്ക് കുടിവെള്ളം തിരിച്ചുവിടാൻ രാത്രി വൈകി താഴ് വാരത്തേക്ക് പോയതാണ് തങ്കൻ. ഏറെ നേരം കഴിഞ്ഞും തിരിച്ചു വരാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും തങ്കനെ കണ്ടില്ല. ഇന്നലെ രാവിലെ എട്ടരയോടെ 60 ഏക്കറിലെ വനത്തിൽ ആണ് തങ്കന്റെ മൃതദേഹം നാട്ടുകാർ കണ്ടത്.

തല പിളർന്ന അവസ്ഥയിലായിരുന്നു. ഒരു കാലും ഒടിഞ്ഞു തുങ്ങിയിട്ടുണ്ട്. ദേവികുളം റേഞ്ച് ഓഫിസർ വി.എസ്.സിനിൽ, ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ് കുമാർ, എസ്ഐ വി.വിനോദ് കുമാർ എന്നിവർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി

You might also like

-