വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം.
കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എസ്ഐയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.
തൊടുപുഴ |ഇടുക്കി തൊടുപുഴയിൽ പട്രോളിങ്ങിനിടെ വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനു നേരെയാണ് ആക്രമണം. കാര്‍ മുഹമ്മദിന്റെ ശരീരത്തിലൂടെ പലതവണ കയറ്റിയിറക്കി.
ഗുരുതരമായി പരിക്കേറ്റ എസ്ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എസ്ഐയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വഴിയാഞ്ചിറ ഭാഗത്തുവെച്ച് കറുത്ത സാന്‍ട്രോ കാറിലെത്തിയ രണ്ടുപേര്‍ വാഹനം നിര്‍ത്തി എന്തോ കൈമാറ്റം ചെയ്യുന്നത് പട്രോളിങ്ങിനിറങ്ങിയ എസ്ഐ മുഹമ്മദിന്റേയും സംഘത്തിന്റേയും ശ്രദ്ധയിൽപ്പെട്ടു.
പിന്നാലെ പട്രോളിങ് വാഹനം നിര്‍ത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. ഇതിനിടയിൽ കാറുമായി കടന്നു കളയാൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവിടെയെത്തിയ എസ്ഐ കാറിനുള്ളില്‍ ഉണ്ടായിരുന്നവരോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് വിസമ്മതിച്ചു. ഇതിനിടയിൽ മുഹമ്മദ് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോൾ അവർ കാർ മുന്നോട്ട് എടുത്തു.സംഭവത്തില്‍ രണ്ട് പേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.