വായു സേനയുടെ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തെ പിന്തുണച്ച് സര്‍വകക്ഷി യോഗം.
കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകര വിരുദ്ധ നടപടികള്‍ക്ക് പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.സേനയുടെ പരിശ്രമങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി അഭിനന്ദിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തീവ്രവാദികളെയും തീവ്രവാദ ക്യാംപുകളെയും ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമായിരുന്നു ഇന്ത്യ നടത്തിയതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
ഡൽഹി : പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് സര്‍വകക്ഷി യോഗം. പാക്കിസ്ഥാനിലെ ജെയ്‌ഷെ ക്യാംപുകള്‍ തകര്‍ത്ത സേനയുടെ നടപടിയെ സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും അഭിനന്ദിച്ചു. ഇതില്‍ സന്തോഷമുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകര വിരുദ്ധ നടപടികള്‍ക്ക് പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.സേനയുടെ പരിശ്രമങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി അഭിനന്ദിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തീവ്രവാദികളെയും തീവ്രവാദ ക്യാംപുകളെയും ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമായിരുന്നു ഇന്ത്യ നടത്തിയതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സര്‍ക്കാരിന്‍റെത് ശരിയായ നടപടിയായിരുന്നുവെന്ന് അസാദുദീന്‍ ഒവൈസി പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷയ്ക്കായി സൈന്യത്തിനും സര്‍ക്കാരിനും ഏതറ്റം വരേയും പോകാമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഉറി ആക്രമണത്തിന് ശേഷം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇപ്പോള്‍ നടത്തിയ വ്യോമാക്രമണവും സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ളതാണ്. രണ്ട് നടപടികളും ലോകത്തിന് കൃത്യമായ സന്ദേശമാണ് നല്‍കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.