കടന്നൽകൂട്ടത്തിന്‍റെ ആക്രമണത്തിൽ 83 വയസുകാരൻ മരിച്ചു.

ന്തം പറമ്പില്‍ കൃഷി പണി ചെയ്യുന്നതിനിടെയായിരുന്നു പി സി മാത്യൂവിനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. കടന്നൽ ആക്രമണത്തിൽ അവശനായ പി സി മാത്യുവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

0

ഇടുക്കി | പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽകൂട്ടത്തിന്‍റെ ആക്രമണത്തിൽ 83 വയസുകാരൻ മരിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലാണ് ദാരുണമായ സംഭവം ഉണ്ടായത്. തേങ്ങാക്കല്‍ പൂണ്ടിക്കുളം പുതുപറമ്പിൽ പിസി മാത്യുവാണ് മരിച്ചത്.

ഇന്ന് രാവിലെ സ്വന്തം പറമ്പില്‍ കൃഷി പണി ചെയ്യുന്നതിനിടെയായിരുന്നു പി സി മാത്യൂവിനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. കടന്നൽ ആക്രമണത്തിൽ അവശനായ പി സി മാത്യുവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.ശരീരമാസകലം കടന്നലിന്‍റെ കുത്തേറ്റ അവശനിലയിലാണ് പി സി മാത്യുവിനെ പറമ്പിൽ കണ്ടെത്തിയത്. സമീപത്തെ മരത്തിൽ ഇരുന്ന കടന്നൽക്കൂട്ടം ഇളകി വരുകയായിരുന്നുവെന്നാണ് കരുതുന്നത്.

You might also like

-