81കാരിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം ,വൃദ്ധയെ വീട്ടുകാർ വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയിരുന്നതായി കണ്ടെത്തൽ

മകനും പേരക്കുട്ടികളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനിയമ്മ മുറ്റത്ത് വീണ് കിടക്കുന്നതാണ് കാണുന്നത്.

ആലപ്പുഴ | ആറാട്ടുപുഴയിൽ 81കാരിയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്. തെരുവുനായയുടെ കടിയേറ്റ വയോധിക രണ്ടുമണിക്കൂറോളം വീടിന്റെ പുറത്ത് കിടന്നുവെന്നും റിപ്പോർട്ട്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് ആലപ്പുഴ ആറാട്ടുപുഴയിൽ അതിദാരുണമായ സംഭവം ഉണ്ടായത്. മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും പേരക്കുട്ടികളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനിയമ്മ മുറ്റത്ത് വീണ് കിടക്കുന്നതാണ് കാണുന്നത്. മുഖം പൂർണ്ണമായും നായ കടിച്ചെടുത്ത നിലയിലായിരുന്നു. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടിൽ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവർ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്. മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.അതേസമയം പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

You might also like

-