വിവാദസ്വാമിയിൽ തുടങ്ങി ബി ജെ പി യുടെ തെരെഞ്ഞെടുപ്പ് പ്രചാരണം
"സമ്പർക്ക ഫോർ സമർഥൻ"
ഡൽഹി: വിവാദ യോഗാ ഗുരു ബാബ രാംദേവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിച്ചായിരുന്നു അമിത് ഷായുടെ കൂടിക്കാഴ്ച. മുൻ സൈനിക മേധാവി ദൽബീർ സുഹാഗ്, മുൻ ക്രിക്കറ്റ് താരം കപിൽ ദേവ് എന്നിവരെയും അമിത് ഷാ സന്ദർശിച്ചു.
ബാബ രാംദേവിന്റെ പിന്തുണ തേടിയാണു ഞാൻ വന്നത്. എനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. രാംദേവിന്റെ സഹായം ലഭിച്ചാൽ അദ്ദേഹത്തിന്റെ കോടിക്കണക്കിനു വരുന്ന അനുയായികളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയും- അമിത് ഷാ പറഞ്ഞു.
സമ്പർക്ക ഫോർ സമർഥൻ (പിന്തുണയ്ക്കായി ബന്ധപ്പെടൽ) കാന്പയ്നിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ചയെന്നു പാർട്ടി നേതൃത്വം അറിയിച്ചു. കാന്പയ്നിന്റെ ഭാഗമായി മുൻ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പിന്തുണച്ച 50 പ്രമുഖരെ കൂടി പാർട്ടി നേതാക്കൾ നേരിട്ടുകാണുമെന്നും ബിജെപി വ്യക്തമാക്കി.