വിദ്വേഷ പ്രസംഗങ്ങള്‍ ദില്ലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി,അമിത് ഷാ
"രാജ്യദ്രോഹികൾക്ക് നേരെ വെടിയുതിർക്കൂ" എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ഫലത്തെയും ശാഹീൻ ബാഗിനെയും ബന്ധിപ്പിക്കരുത്. സി.എ.എ, എന്‍.ആര്‍.സി എന്നിവയുടെ വിലയിരുത്തലല്ല ജനവിധി
ഡൽഹി :വിദ്വേഷ പ്രസംഗങ്ങള്‍ ദില്ലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കരണമായെന്ന് തുറന്ന് അമിത് ഷാ. കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ഗോലിമാരോ പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നതെന്നും അമിത് ഷാ പറഞ്ഞു.
“രാജ്യദ്രോഹികൾക്ക് നേരെ വെടിയുതിർക്കൂ” എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ഫലത്തെയും ശാഹീൻ ബാഗിനെയും ബന്ധിപ്പിക്കരുത്. സി.എ.എ, എന്‍.ആര്‍.സി എന്നിവയുടെ വിലയിരുത്തലല്ല ജനവിധി. ഷാഹിൻ ബാഗിനെ കുറിച്ച് ഞങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിജയത്തിന് മാത്രമായല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രത്യയ ശാസ്ത്ര വ്യാപനം ലക്ഷ്യം വച്ച് കൂടിയാണെന്നും ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയിൽ പങ്കെടുക്കവെ അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ ഏറ്റുപറച്ചില്‍ ടൈംസ് നൗ സമ്മിറ്റില്‍. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അമിത് ഷാ മറ്റ് നേതാക്കളെ പഴിചാരുന്നത് സ്വന്തം വിദ്വേഷ പ്രസംഗങ്ങള്‍ മറച്ചുപിടിച്ചാണ്.തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ വര്‍ഗീയ ധ്രുവീകരണത്തിന് കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് ദില്ലി തെരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് അമിത് തുറന്ന് സമ്മതിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ ഗോലി മാരോ പ്രയോഗം ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് അമിത്ഷാ വ്യക്തമാക്കി. ടൈംസ് നൗ സമ്മിറ്റിലാണ് അമിത് ഷായുടെ തുറന്ന് പറച്ചില്‍.
നേതാകളുടെ ഇത്തരം പ്രസ്താവനകള്‍ വലിയ തിരിച്ചടി ആയി.വിദ്വേഷ പ്രസംഗങ്ങള്‍ പാര്‍ട്ടിക്കു ഉണ്ടാക്കിയത് വലിയ തിരിച്ചടി ആണ്. ഷഹീന്‍ ബാഗിനെതിരെ ഉള്‍പ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ ആണ് ബിജെപിക്ക് തിരിച്ചടി ആയത്. ഇത് ആദ്യമായാണ് വിദ്വേഷ പ്രസംഗം തിരിച്ചടി ആയെന്നത് അമിത് ഷാ തുറന്ന് സമ്മതിക്കുന്നതെന്നതും ശ്രദ്ധേയം.
എന്നാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആള്‍ കൂടിയാണ് അമിത് ഷാ. ദില്ലി ത്വരഞ്ഞെടുപ്പില്‍ ഷഹീന്‍ ബാഗിനെതിരെ തുടക്കത്തില്‍ തമ്മിനെ വിദ്വേഷ പ്രസംഗം നടത്തിയതും അമിത് ഷാ തന്നെ. എന്നാല്‍ തന്റെ പ്രസ്താവനകള്‍ മറച്ചുപിടിച്ചാണ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മറ്റ് നേതാക്കളെ അമിത് ഷാ പഴിചാരിയിരിക്കുന്നതും.