വായ്പ്പ തട്ടിപ്പ് അമിത്ഷാക്കെതിരെ ആരോപണം വന്‍ തുക വായ്പ തട്ടിയെടുക്കാൻ രേഖകളില്‍ കൃതിമം കാട്ടി
പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം 5.83ആസ്തിയുള്ള കമ്പനിക്ക് 97.35 കോടി രൂപയുടെ വായ്പ്പ
ഡൽഹി :ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മകന്‍ ജയ്ഷായും വന്‍ തുക വായ്പ നേടാനായി രേഖകളില്‍ കൃതിമം കാണിച്ചുവെന്ന് റിപ്പോര്‍ട്ട്. വായ്പ നേടാനായി ജയ്ഷായുടെ കമ്പനി ലാഭം കൂട്ടി കാണിച്ചതായി ആരോപണമുയർന്നിട്ടുണ്ട് ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിയും ടെമ്പിള്‍ എന്റര്‍ പ്രൈസസ് കമ്പനിയും തിരിച്ചടവ് ശേഷി കൂട്ടികാണിക്കാന്‍ ലാഭത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഇടപാടുകളില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് ആക്ഷേപമുണ്ട് . 2016 ല്‍ കുസും ഫിന്‍സെര്‍വിന് വേണ്ടി 25 കോടി രൂപ ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപുര്‍ കൊമേഴ്‌സല്‍ കോപ്പറേറ്റീവ് ബാങ്കില്‍ നിന്ന് അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങള്‍ പണയം വെച്ചെടുത്തിരുന്നു.2016 മുതല്‍ അഞ്ചു തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പ നേടിയത്. കമ്പനിയുടെ ക്രെഡിറ്റ് 2017ല്‍ 300 ശതമാനത്തിലേക്ക് ഉയര്‍ന്നു. പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്.ഇത്ര ചെറിയ ആസ്ഥിയുള്ള കമ്പനിക്ക് എങ്ങനെ ഇത്ര വലിയ വായ്പ ലഭിച്ചുവെന്ന ചോദ്യമാണ് കാരവന്‍ മുന്നോട്ട് വെക്കുന്നത്. ജാമ്യം നിന്ന ആളെന്ന നിലയില്‍ അമിത് ഷായ്ക്ക് ആ ബിസിനസില്‍ ഓഹരി ഉണ്ടാവുമെന്നും ഇക്കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് കാരവന്‍ മാഗസില്‍ രേഖകള്‍ സഹിതം പുറത്തു വിട്ടിരിക്കുന്നത്.
എന്നാല്‍ കമ്പനിയില്‍ അമിത് ഷായ്ക്കുള്ള പങ്കാളിത്തം മറച്ചുവെച്ചാണ് 2017 ലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യസഭാംഗത്വം റദ്ദ് ചെയ്യപ്പെടാന്‍ പോലും കാരണമാകുന്ന കുറ്റമാണിതെന്നും കാരവന്‍ മാഗസിന്‍ പറയുന്നു.മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16000 ഇരട്ടിയാണ് വര്‍ധിച്ചതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.