രാജ്യത്ത് ബിജെപി ഉള്ള കാലം ന്യൂനപക്ഷ സംവണം നടപ്പാക്കില്ലെന്ന് അമിത് ഷാ
ഒബിസി, ദളിത്, ഗോത്ര വിഭാഗങ്ങളുടെ സംവരണം കുറച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുസ്ലിം പണ്ഡിതന്മാരെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റാഞ്ചി | രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ദളിത് വിഭാഗക്കാരുടെ സംവരണം കുറച്ച് മുസ്ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കുമെന്ന് പറയുന്നു. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി ഉള്ളിടത്തോളം കാലം അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
ഒബിസി, ദളിത്, ഗോത്ര വിഭാഗങ്ങളുടെ സംവരണം കുറച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുസ്ലിം പണ്ഡിതന്മാരെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള വ്യവസ്ഥയില്ല. മഹാരാഷ്ട്രയില്‍ മുസ്ലിം പണ്ഡിതന്മാരുടെ സംഘം മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അവരെ സഹായിക്കുമെന്നും വാഗ്ദാനം ചെയ്തു. ഒബിസി, ദളിത്, ഗോത്ര വിഭാഗങ്ങളുടെ സംവരണം കുറച്ച് മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം’, അമിത് ഷാ പറഞ്ഞു.