വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് അമിത്ഷാ
വരാത്രി ദിനത്തില്‍ തന്നെ ജമ്മുകശ്മീരിന് ഇങ്ങനെ ഒരു സമ്മാനം നല്‍കാന്‍ സാധിച്ചതും സന്തോഷമുളവാക്കുന്നുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി: ഡല്‍ഹി- കത്ര വന്ദേഭാരത് എക്‌സ്പ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ഹര്‍ഷവര്‍ദ്ദന്‍, ജിതേന്ദ്രസിംഗ് എന്നിവരും ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.ജമ്മുകശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രതീര്‍ത്ഥാടകരുടെ യാത്രാസൗകര്യത്തിന് വന്ദേഭാരത് എക്‌സ്പ്രസ് പദ്ധതി നടപ്പിലാക്കിയ കേന്ദ്ര റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് അമിത്ഷാ നന്ദി അറിയിച്ചു. നവരാത്രി ദിനത്തില്‍ തന്നെ ജമ്മുകശ്മീരിന് ഇങ്ങനെ ഒരു സമ്മാനം നല്‍കാന്‍ സാധിച്ചതും സന്തോഷമുളവാക്കുന്നുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
ജമ്മുകശ്മീരിന്റെ ടൂറിസം വികസനത്തിന് തീര്‍ത്ഥാടകയാത്രകളും ഏറെ ഗുണം ചെയ്യുമെന്ന് അമിത്ഷാ വ്യക്തമാക്കി. ഇന്ത്യയിലെ ഏതു ഗ്രാമത്തില്‍ നിന്നുള്ളവര്‍ക്കും മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം എളുപ്പമാകുമെന്നും അമിത്ഷാ പറഞ്ഞു