ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ
‘‘ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നിലായിരിക്കും. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലും തമിഴ്നാട്ടിലും ഉറപ്പായും അക്കൗണ്ട് തുറക്കും.
ഡൽഹി | ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് .. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്നിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘‘ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നിലായിരിക്കും. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലും തമിഴ്നാട്ടിലും ഉറപ്പായും അക്കൗണ്ട് തുറക്കും. എന്നാല്‍ അവിടങ്ങളില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല,’മാധ്യമങ്ങളോട് പറഞ്ഞു
ദക്ഷിണേന്ത്യ മുഴുവനായെടുത്താല്‍ 129 മുതല്‍ 130 സീറ്റുകള്‍ വരെയാണുള്ളത്. അതില്‍ എത്ര സീറ്റുകള്‍ ബിജെപി നേടുമെന്ന ചോദ്യത്തിന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ഒന്നിച്ച് പരിഗണിച്ചാല്‍ കോണ്‍ഗ്രസിനേക്കാള്‍ ബിജെപി മുന്നിലെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘തമിഴ്നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പില്‍ വളരെ മികച്ച രീതിയിലാണ് ഞങ്ങള്‍ മത്സരിച്ചത്. അതിനാല്‍, ഉറപ്പായും ഞങ്ങള്‍ ഇവിടെ അക്കൗണ്ട് തുറക്കും. എന്നാല്‍, എത്ര സീറ്റുകള്‍ നേടുമെന്ന് ഇപ്പോള്‍ പറയാനാകില്ല. കാരണം, അവിടങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്’’, അമിത് ഷാ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ഉറപ്പായും പാര്‍ട്ടി അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു