വേൾഡ് ട്രേഡ് സെന്റർ സ്മാരകത്തിൽ ഡോ. ശശി തരൂരുമായി അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് കൂടിക്കാഴ്ച : ചലഞ്ച് കോയിൻ പുരസ്കാരം സമ്മാനിച്ചു

പ്രശസ്തമായ ന്യൂയോർക്ക് സിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നിധിൻ എബ്രഹാം (AMLEU പ്രസിഡന്റ്), NY–NJ പോർട്ട് അതോറിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നോബിൾ വർഗീസ് (AMLEU സെക്രട്ടറി) എന്നിവർ ഡോ. ശശി തരൂരുമായി ആശയവിനിമയം നടത്തി

ന്യൂയോർക്ക്| അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) നേതൃത്വം, ഇന്ത്യൻ പ്രതിനിധി സംഘം വേൾഡ് ട്രേഡ് സെന്റർ സ്മാരകം സന്ദർശിച്ച വേളയിൽ മുന്‍ യു.എന്‍. നയതന്ത്രജ്ഞനും ലോക്സഭാംഗവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. AMLEU ബോർഡ് നേതൃത്വം അദ്ദേഹത്തിനു ചലഞ്ച് കോയിൻ പുരസ്കാരം സമ്മാനിച്ചു.

പ്രശസ്തമായ ന്യൂയോർക്ക് സിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നിധിൻ എബ്രഹാം (AMLEU പ്രസിഡന്റ്), NY–NJ പോർട്ട് അതോറിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നോബിൾ വർഗീസ് (AMLEU സെക്രട്ടറി) എന്നിവർ ഡോ. ശശി തരൂരുമായി ആശയവിനിമയം നടത്തി.സമൂഹത്തിന്റെ നിയമനിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കും നേതൃത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പ്രതീകാത്മകവും ചരിത്രപ്രാധാന്യവുമുള്ള വേൾഡ് ട്രേഡ് സെൻറർ സ്മാരകത്തിൽ നടന്ന യോഗം ആഗോള സഹകരണത്തിന്റെയും, സാംസ്‌കാരിക പ്രതിനിധിത്വത്തിന്റെയും, രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതുമായിരുന്നു.AMLEU ചലഞ്ച് കോയിൻ ഡോ. ശശി തരൂരിന് സമർപ്പിച്ചത് വെറും ഔപചാരിക ചടങ്ങ് മാത്രമല്ല, പാരമ്പര്യവും സേവനവും പങ്കുവെക്കുന്ന മൂല്യങ്ങളിലൂടെ രണ്ട് ലോകങ്ങൾ തമ്മിലുള്ള ആഴമുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്ന ശക്തമായ കൈമാറ്റമായിരുന്നു എന്ന് AMLEU പ്രസിഡന്റ് ലഫ്റ്റനന്റ് നിധിൻ എബ്രഹാം പറഞ്ഞു.
കൂടിക്കാഴ്ചയിൽ പങ്കെടുത്ത എല്ലാവർക്കും ലഫ്റ്റനന്റ് നോബിൾ വർഗീസ് നന്ദി രേഖപ്പെടുത്തി.

You might also like

-