അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.
കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ജോസഫ് കുരുവിള
ന്യൂസ് ഡെസ്ക് :അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് ന്യൂയോർക്കില്‍ മരിച്ചത്.കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ജോസഫ് കുരുവിള. വര്‍ഷങ്ങളായി ജോസഫ് കുരുവിളയും കുടുംബവും അമേരിക്കയിലാണ്. ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് ആറ് മാസത്തിന് ശേഷം ഫെബ്രുവരിയിലാണ് മടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നുള്ള നാല് പേര്‍ ഇതിനകം കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചു.
ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 29 ആയി.അമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. . ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ് 24 മണിക്കൂറിനിടെ 1500 ലധികം പേർ മരിച്ചു. രാജ്യത്ത് ആകെ മരണം 23,640 ആയി. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്.